" ജഗമേ തന്തിരം " ജൂൺ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.കാർത്തിക് സുബ്ബരാജ് ധനുഷ് ഒന്നിക്കുന്ന " ജഗമേ തന്തിരം " 
സൂപ്പർ ഹിറ്റ്‌ ചിത്രമായ പേട്ടയ്ക്ക് ശേഷം
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ധനുഷിന്റെ 
നാല്പതാമത് ചിത്രമാണിത്. 

ഗ്യാങ്സ്റ്റർ കഥ പറയുന്ന ജഗമേ തന്തിരത്തിൽ
മലയാളി താരങ്ങളായ ജോജു ജോർജ്ജ് ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ പ്രധാന റോളിൽ അഭിനയിക്കുന്നു. 

വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നു നിർമ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തിൽ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുന്നുണ്ട്.
സന്തോഷ്‌ നാരായണൻ സംഗീതവും
ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും
നിർവഹിക്കുന്നു. 

No comments:

Powered by Blogger.