" തീയേറ്റർ പ്ലേ " മലയാളത്തിൽ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം സംസ്കാരിക സിനിമ വകുപ്പ്മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു .

മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി. സിനിമയും,സംസ്‌കാരവുംപ്രകൃതിയും, സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'തീയേറ്റർ പ്ലേ'സാംസ്കാരിക-സിനിമ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

കലയെ സാംസ്‌കാരികമായി വൈവിദ്ധ്യപൂര്‍ണമാക്കുക എന്ന ഉദ്ദേശത്തോടെയെത്തുന്ന 'തീയേറ്റർ പ്ലേ' എന്ന ഒടിടിയിൽ മലയാളത്തിന് പുറമേ അന്യഭാഷാചിത്രങ്ങൾ, ലോക ക്ലാസിക് സിനിമകളും കാണാന്‍ കഴിയും. പ്ലാറ്റ്ഫോമിലേക്ക് ഒരു പുതിയ സബ്‌സ്‌ക്രൈബര്‍ എത്തുമ്പോള്‍ തുടക്കത്തിൽ സൗജന്യമാണെങ്കിലും പിന്നീട് മിതമായ നിരക്കിലേക്ക് മാറും.
ഈ ആപ്പിൽ ഇതിന് പുറമേ കുട്ടികൾക്ക് മാത്രമായി 'തീയേറ്റർ കിഡ്സ്', പ്രകൃതി സംബന്ധമായ സിനിമകൾക്ക് 'തീയേറ്റർ സോഷ്യൽ', ഷോർട്ട് ഫിലിം മറ്റ് കാറ്റഗറികൾക്കായി 'തീയേറ്റർ 18പ്ലസ്' എന്നിവയോടൊപ്പം പുതിയ ഒരു സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട് എന്നതാണ് മറ്റ് സവിശേഷതകൾ.

No comments:

Powered by Blogger.