സൂപ്പർസ്റ്റാർ വിജയ് യുടെ ജന്മദിനം ഇന്ന്. പുതിയ ചിത്രം " Beast " ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് യുടെ നാൽപത്തിയേഴാം ജന്മദിനമാണിന്ന്. ജന്മദിനത്തിന്റെ ഭാഗമായി ഇന്നലെ പുതിയ ചിത്രമായ " Beast " ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു. 
ജന്മദിനമായ ഇന്ന്  രണ്ടാമത്തെ പോസ്റ്ററും പുറത്തിറങ്ങി.

സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.  

പൂജ ഹെഗ്ഡ യാണ് നായിക.മലയാളത്തിലെ ഷൈൻ ടോം ചാക്കോ, അപർണ്ണദാസ് എന്നീവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വിജയ് യുടെഅറുപത്തിയഞ്ചാമത് ചിത്രമാണിത്. 

ജോർജിയായിലെ  ഇരുപത് ദിവസത്തെ ഷൂട്ടിംഗ്  പൂർത്തിയാക്കിയിരുന്നു. കോവിഡിനെ തുടർന്ന് ഷൂട്ടിംഗും റിലീസിംഗും മാറ്റി വെച്ചിരിക്കുകയാണ്. 

ഗായകൻ അനിരുദ്ധ് സംഗീതവും മനോജ് പരമഹംസ ഛായാഗ്രഹണവും, എഡിറ്റിംഗ് ആർ. നിർമ്മലും നിർവ്വഹിക്കുന്നു. സൺ പിക്ച്ചേഴ്സ് വിജയ് കൂട്ട് കെട്ടിലെ നാലാമത്തെ ചിത്രമാണിത്. വേട്ടൈക്കാരൻ ,സുറ, സർക്കാർ എന്നീ ചിത്രങ്ങളാണ് ഈ കൂട്ട് കെട്ടിൽ മുൻപ് റിലീസ്  ചെയ്തിട്ടുള്ളത്. 

ആദ്യപോസ്റ്ററ്റിൽ തോക്കുമായി നിൽക്കുന്ന വിജയായിരുന്നു എങ്കിൽ ഇന്ന് ഇറങ്ങിയ രണ്ടാം പോസ്റ്ററിൽ പശ്ചാത്തലത്തിൽ ഹെലികോപ്ടറും ഉണ്ട്. മാസ് ചിത്രമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

സലിം പി .ചാക്കോ

No comments:

Powered by Blogger.