മിസ്റ്ററി ത്രില്ലറുമായി " ആർ. ജെ. മഡോണ " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


ഹിച്ച്‌കോക്ക്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽ ആന്റോ, അമലേന്ദു കെ.രാജ്‌, ഷെർഷാ ഷെരീഫ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ്‌ കൃഷ്ണ രാജ്‌ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി.ആർ.ജെ മഡോണ എന്നാണ് ചിത്രത്തിൻ്റെ പേര്. 

മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ഏറെ നിഗൂഢത നിറച്ചാണ് ടൈറ്റിൽ പോസ്റ്റർ.
ആനന്ദ്‌ കൃഷ്ണ രാജ്- അനിൽ ആൻ്റോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം 'റിയർവ്യൂ' വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സംവിധായകൻ കൂടിയായ ആനന്ദ്‌ കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം: അഖിൽ അക്സ, സംഗീതം: രമേശ് കൃഷ്ണൻ എം കെ, വരികൾ: ഹൃഷികേഷ് മുണ്ടാണി, ആർട്ട് ഡയറക്ടർ: ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ: ജെസ്വിൻ മാത്യൂ ഫെലിക്സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടർ: നിരഞ്ജൻ, വി.എഫ്.എക്സ്: മനോജ് മോഹൻ, ഡിസൈൻ: സനൽ പി കെ 
ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പി. ശിവപ്രസാദ് .
( പി.ആർ.ഒ) .
 

No comments:

Powered by Blogger.