ജോജു ജോർജ്ജ്, സൻഫീർ കെ.ടീമിന്റെ " പീസ് " ഓഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ മേയ് 30ന് പുറത്തിറക്കും.

  
ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ഒഫീഷ്യൽ ടൈറ്റിൽ മെയ്‌ 30 ഞായറാഴ്ച വൈകിട്ട്‌ നാലുമണിക്ക്‌ മോഹൻലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ലോഞ്ച്‌ ചെയ്യുന്നു. 

മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' ഒരു സറ്റയർ മുവീ ആണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. 

മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസങ്ങൾ കൊണ്ടാണ്‌ 'പീസ്‌' ചിത്രീകരണം പൂർത്തീകരിച്ചത്‌. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി പൂർത്തീകരിച്ച 'പീസി'ന്റെ ചിത്രീകരണവേളയിലുള്ള ജോജുവിന്റെ ബൈക്കഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

'ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു. ഡിസൈൻസ്‌ അമൽ ജോസ്‌ 

പി.ആർ.ഓ : 
മഞ്ജു ഗോപിനാഥ്‌ 
( ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്) .

No comments:

Powered by Blogger.