അൽഷിമേഴ്സ് രോഗിയായി ജോജു ജോർജ്ജിന്റെ " ജില്ലം പെപ്പരെ " .സംവിധാനം: ജോഷ് .

അല്‍ഷിമേഴ്‌സ് രോഗിയായി അഭിനയിക്കാന്‍  നടൻ ജോജു ജോര്‍ജ്. ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ജില്ലം പെപ്പരെ' എന്ന സിനിമയിലാണ് ജോജു അല്‍ഷിമേഴ്‌സ് ബാധിതനായി അഭിയിക്കുന്നത്  

ഒരു ചെണ്ടക്കാരന്‍റെ രണ്ട് കാലഘട്ടങ്ങളെയാണ് 'ജില്ലം പെപ്പരെ' എന്ന സിനിമയിൽ ജോജു അവതരിപ്പിക്കുന്നത്. അയാളുടെ 30-35 വയസ്സിലെയും 70-75 വയസ്സിലേയും കഥാപാത്രങ്ങളായി ജോജു എത്തും. 

സംവിധായകൻ മേജര്‍ രവിയോടൊപ്പം നിരവധി സിനിമകളിൽ സഹ സംവിധായകനായിരുന്ന ജോഷിന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് " ജില്ലം പെപ്പരെ " . 

മേജര്‍ രവിയും സന്തോഷ് ടി .കുരുവിളയും ചേര്‍ന്ന് മൂൺ ഷോട് എന്‍റര്‍ടെയ്ൻമെന്‍റ്സ് ആൻഡ് എം.ആര്‍ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അർജുൻ രവിയും , എഡിറ്റര്‍ രോഗിത് വി എസ് വാരിയതും  സംഗീതം  മണികണ്ഠൻ അയ്യപ്പയും , ലൈൻ പ്രൊഡ്യൂസര്‍ ബാദുഷ എൻ എംമും , കോസ്റ്റ്യും പ്രദീപ് കടകശ്ശേരിയും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.