ഛായാഗ്രാഹകൻ പി.എസ്. നിവാസിന്റെ സംസ്കാരം ഈങ്ങാപ്പുഴയിലുള്ള വീട്ടുവളപ്പിൽ നാളെ നടക്കും.

കോഴിക്കോടിൻ്റെ മണ്ണിലേക്ക് ആദ്യമായി ഒരു ദേശീയ പുരസ്ക്കാരം എത്തിച്ച ചലച്ചിത്രകാരൻ,
ഛായാഗ്രാഹകൻ പി.എസ്.
നിവാസിൻ്റെ ഭൗതിക ശരീരം നാളെ(  ഫെബ്രുവരി 3 ) രാവിലെ 11 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.ശേഷം  ഉച്ചയ്ക്ക് 3 മണിക്ക്  ഈങ്ങാപ്പുഴയിലുള്ള വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

അതിന് ശേഷം വൈകിട്ട് കൃത്യം അഞ്ച് മണിക്ക്കോഴിക്കോട് ചിന്താ വളപ്പിലുള്ള മലബാർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ ഓഫീസിൽ അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ടുള്ള യോഗം ചേരും. 

കോഴിക്കോടിനെ ഏറെ സ്നേഹിച്ച,
ദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയ
ആ മഹാനായ കലാകാരൻ്റെ
അനുശോചന യോഗം സമുചിതമായി നടത്തി അദ്ദേഹത്തിന് ആദരമർപ്പിക്കുവാനായി
കോഴിക്കോട്ടെ എല്ലാ പ്രിയപ്പെട്ട
ചലച്ചിത്ര പ്രവർത്തകരുടെയും,
ചലച്ചിത്ര പ്രേമികളുടെയും, കലാ സാംസ്കാരിക പ്രവർത്തകരുടെയും,
സാമൂഹ്യ പ്രവർത്തകരുടെയും,
നാട്ടുകാരുടെയും, സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. 

എന്ന്,
ഷാജി പട്ടിക്കര ,
( പ്രൊഡക്ഷൻ കൺട്രോളർ ) .
ഫോൺ : 9349243080

No comments:

Powered by Blogger.