ലാൽജോസിന്റെ " മ്യാവൂ " റാസൽഖൈമയിൽ പൂർത്തിയായി.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ "  മ്യാവൂ" അൻപത് ദിവസംകൊണ്ട്  റാസല്‍ഖൈമയിൽ ചിത്രീകരണം  പൂർത്തിയായി .

പൂര്‍ണമായും ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  ഡോ: ഇക്ബാല്‍ കുറ്റിപ്പുറമാണ്. ലാൽ ജോസിന്റെ |" അറബിക്കഥ "  " ഡയമണ്ട് നെക്ലേസ് " എന്നീ ചിത്രങ്ങൾ  ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു.

എന്നാൽ പൂര്‍ണമായി റാസല്‍ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിന്റെ ചിത്രീകരണം ഇതാദ്യമാണ്.

സൗബിൻ ഷാഹിറാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്താ മോഹൻ ദാസാണ് നായിക. നഗരത്തിൻ്റെ പകിട്ടിൽ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരൻ്റെ കുടുംബത്തിന്റെ  കഥയാണ് ചിത്രം പറയുന്നത് .

സലിംകുമാർ, ഹരിശ്രീ യൂസഫ്, എന്നിവർക്കൊപ്പം മൂന്നു കുട്ടികളും ഏതാനും പുതുമുഖങ്ങളും  ചിത്രത്തിൽ അഭിനയിക്കുന്നു. 

സുഹൈൽ കോയ ഗാനരചനയും,  ജസ്റ്റിൻ വർഗീസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) സംഗീതവും ,  അജ്മൽ ബാബു ഛായാഗ്രണവും , അജയ് മങ്ങാട് കലാസംവിധാനവും , ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും ,സമീറാ സനീഷ് കോസ്റ്റും ,ഡിസൈനും ,രഘുരാമവർമ്മ ചീഫ് അസോസിയേറ്റ് ഡയറക്ടറും ,വിനോദ് ഷൊർണൂർ ലൈൻ പ്രൊഡ്യൂസറും , രഞ്ജിത്ത് കരുണാകരൻ പ്രൊഡക്ഷൻ കൺട്രേറുമാണ്. .

ലാൽ ജോസിന്റെ ഉടമസ്ഥതയിലുള്ള എൽ.ജെ. ഫിലിംസ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

സലിം പി. ചാക്കോ

No comments:

Powered by Blogger.