" ചങ്ങായി " ഫെബ്രൂവരി അഞ്ചിന് റിലീസ് ചെയ്യും'

" ചങ്ങായി "യുടെ ട്രെയിലർ  നടന്‍ നിവിന്‍ പോളി തന്‍റെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

" പറവ " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവര്‍ നായകരാകുന്നത് .

നവാഗതനായ സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചങ്ങായി' ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്യും. 

ഇർഫാനും, മനുവും കടമ്പൂർ സകൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരും തികഞ്ഞ മതവിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്‍റെ കഥയാണ് 'ചങ്ങായി'യുടെ പ്രമേയം. . 

ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി. നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവരാണ് മറ്റു
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അയ്‌വ ഫിലിംസിന്‍റെ ബാനറില്‍ വാണിശ്രീ നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവവും ,ഷഹീറ നസീറും ഗാന രചനയും,  മോഹന്‍ സിത്താര സംഗീീതവും ,എഡിറ്റിംഗ് 
സനല്‍ അനിരുദ്ധനും , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേംകുമാര്‍ പറമ്പത്തും  , കല സംവിധാനം സഹജന്‍ മൗവ്വേരിയും , മേക്കപ്പ്  ഷനീജ് ശില്പയും, വസ്ത്രാലങ്കാരം ബാലന്‍ പുതുക്കുടിയും , സ്റ്റില്‍സ്ഷമി മാഹിയും , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര വര്‍മ്മയും , അസോസിയേറ്റ് ഡയറക്ടര്‍ രാധേഷ് അശോകും , അസിസ്റ്റന്‍റ്​ ഡയറക്ടര്‍ അമലും , ദേവും , പ്രൊഡക്ഷന്‍ ഡിസൈനർ സുഗുണേഷ് കുറ്റിയിലും , വാര്‍ത്ത പ്രചരണം എ.എസ്. ദിനേശും നിർവ്വഹിക്കുന്നു. 

 

No comments:

Powered by Blogger.