ഓസ്കാർ അവാർഡ് ജേതാവ് ക്രിസ്റ്റഫർ പ്ലമ്മർ (91) അന്തരിച്ചു.

ഓസ്കാർ അവാർഡ് ജേതാവ്  ക്രിസ്റ്റഫര്‍ പ്ലമ്മര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലമാണ്  മരണം. 

1965ല്‍ പുറത്തിറങ്ങിയ 'ദി സൗണ്ട് ഓഫ് മ്യൂസിക്ക്' എന്ന
സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

1958ല്‍ പുറത്തിറങ്ങിയ ' സ്റ്റേജ്‌ സ്റ്റക്ക്‌ ' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ദി സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പുറമെ 'ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ്', 'ദി ലാസ്റ്റ് സ്റ്റേഷന്‍' തുടങ്ങിയ സിനിമകളിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 2019ല്‍ പുറത്തിറങ്ങിയ 'ദി ലാസ്റ്റ് ഫുള്‍ മെഷര്‍' ആണ്‌ അവസാന ചിത്രം.

ഓസ്കാര്‍ ലഭിക്കുന്ന ഏറ്റവും പ്രായം (83 ) കുടിയ വ്യക്തി എന്ന റെക്കോഡ് അദ്ദേഹത്തിനാണ് .

No comments:

Powered by Blogger.