മാരുതി 800 വീണ്ടും ... സേതുവിന്റെ മഹേഷും മാരുതിയും'' .


മണിയൻപിള്ള രാജുവും വി എസ് എല്‍ ഫിലിംഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആസിഫ് അലി ചിത്രമായ " മഹേഷും മാരുതിയും " എന്ന സിനിമയ്ക്ക് വേണ്ടിയാണ് മാരുതി 800 വീണ്ടും ഇറങ്ങിയിട്ടുള്ളത്. 
സംവിധായകന്‍ സേതു , ആസിഫ് അലിയ്ക്ക് കാര്‍ നല്‍കി ആസിഫ്  കാർ ഓടിച്ച്‌ സിനിമയ്ക്ക് തുടക്കമായി. 

എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.സംഗീതത്തിനും  പ്രാധാന്യം നല്‍കിയാണ് സേതു തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. മാരുതി 800 കാർ മുഖ്യകഥാപാത്രമാകുന്നുവെന്ന പ്രേത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. 

സലിം പി. ചാക്കോ .

 

No comments:

Powered by Blogger.