കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും " എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി .



കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും " എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി .


https://youtu.be/3cHYlH4nLhk?si=BdJ3e7VdgRAiuU8r


അവനൊരു പ്രത്യേകതരം കള്ളനാ സാറെ...

അതു കൊ'ണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി...

സണ്ണിച്ചായൻ... നമ്മുടെ പ്രവാസി ...

'ഞാനും ക്ലാരയും തമ്മിൽ

ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്?

ഞാനെങ്ങനെയെങ്കിലും ആ കള്ളനെ പൊക്കും.

ങാ..ബസ്റ്റ് '..

മഹേഷ് പി.ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ കാതലായ രംഗങ്ങളാണിത്. പുറത്തുവിട്ടിരിക്കുന്ന ഈ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ മൊത്തമായ കാഴ്ച്ചപ്പാടിന് ഏറെ അനുയോജ്യമായ വിധത്തിലാണ്വ്യ ത്യസ്ഥമായമൂന്നുസംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ഏകോപനം.


ഒരു വശത്ത് നാട്ടിലെ പൊലീസുദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര .പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം.ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് ... ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഏറെ ത്രില്ലറോടെയും അവതരിപ്പിക്കുന്നത്.


ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ട്രയിലർ. പ്രേഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു .ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ മുന്നോടിയായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.


ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു .ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ സംഭാഷണം - ശ്രീകുമാർ അറക്കൽ ഗാനങ്ങൾ - സജിൽ ശ്രീകുമാർ, നാടൻപാട്ട് - മണികണ്ഠൻ. സംഗീതം - ശ്രീജു ശ്രീധർ ഛായാഗ്രഹണം - ലോവൽ എസ്. എഡിറ്റിംഗ് - രാജാ മുഹമ്മദ്. കലാസംവിധാനം -രാധാകൃഷ്ണൻ - പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഡി. മുരളിപ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ്.കുമാർ.


വാഴൂർ ജോസ്.

ഫോട്ടോ - ശാലു പേയാട്

No comments:

Powered by Blogger.