ഷൈൻ ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായ" തിളപ്പ് " സിനിമയുടെ പൂജ കഴിഞ്ഞു.ഷൈൻ ടോം ചാക്കോയുടെ അനുജൻ . ജോ ടോം ചാക്കോ നായകനായ" തിളപ്പ് " സിനിമയുടെ പൂജ കഴിഞ്ഞു.


ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം സാറ്റാ ഹോട്ടലിൽ നടന്നു.തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് തിളപ്പ്.സലിം കുമാർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ഷൈം ടോം ചാക്കോ, പട്ടണം റഷീദ്, ഹിമ ശങ്കരി തുടങ്ങീയ പ്രമുഖർ പങ്കെടുത്തു. 
മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ രചന, സംവിധാനം -അവിരാറെബേക്ക ,ക്യാമറ - സുമേഷ് ശാസ്ത , എഡിറ്റർ -ഷാനിർ, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ-സാബു പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - റിയാസ്, സജിത്ത് കോഴിക്കോട്.


ശ്രീനിവാസൻ ,ജോ ടോം ചാക്കോ, ജോയി മാത്യു, സലിം കുമാർ, ജാഫർ ഇടുക്കി,സുൽഫി ഷാ, അനീന മരിയ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇടുക്കിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ് തിളപ്പ്.


അയ്മനം സാജൻ

( പി.ആർ.ഓ )

No comments:

Powered by Blogger.