കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് ഏഴ് ദിവസം കൊണ്ട് ഒൻപത് കോടി നേടി " മാസ്റ്റർ " മുന്നേറുന്നു.

പത്ത് മാസങ്ങൾക്ക് ശേഷം കേരളത്തിലെ  തീയേറ്ററുകള്‍ ജനുവരി 13ന് തുറന്നപ്പോൾ റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

കേരള പ്രൊഡ്യൂസേഴ്സിന്‍റെ കണക്കുകള്‍ പ്രകാരം ഏഴ് ദിവസം കൊണ്ട് മാസ്റ്റര്‍ നേടിയത് ഒൻപത്  കോടിയിലധികമാണ്. 

50 ശതമാനം സീറ്റങ്ങ് കപ്പാസിറ്റിയില്‍ 1300ല്‍ പരം സ്ക്രീനുകളില്‍ മാത്രമാണ് മാസ്റ്റര്‍ റിലീസ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. " കൈദി "  എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് " മാസ്റ്റർ " .

No comments:

Powered by Blogger.