ആർ. ബൽകി സംവിധാനം ചെയ്യുന്ന ബോളിവുഡ് ത്രില്ലർ സിനിമയിൽ ദുൽഖർ സൽമാൻ നായകൻ .


ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയിൽ  ദുൽഖർ സൽമാൻ അഭിനയിക്കുന്നു. ത്രില്ലര്‍ സിനിമയാണ്  ബല്‍കി ഒരുക്കുന്നത്. 

ദുല്‍ഖര്‍ സൽമാൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢതയുടെ പരിവേഷമുള്ള നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിച്ച് വരികയാണ്. 
 

No comments:

Powered by Blogger.