" പടച്ചോന് നിന്നെ മനസിലാകും ,പക്ഷെ മനുഷ്യർക്ക് നിന്നെ മനസിലാവില്ല " പുത്തൻ പ്രമേയവുമായി " വാങ്ക് " .കാവ്യപ്രകാശിന്റെ മികച്ച സംവിധാനം . അനശ്വര രാജന് മറ്റൊരു മികച്ച ചിത്രം കൂടി.


കാവ്യപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം " വാങ്ക് " തിയേറ്റുകളിൽ എത്തി .

" വാങ്ക് " വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം.  കഥാകൃത്ത് ഉണ്ണി ആറിന്റെ " വാങ്ക് " എന്ന കഥയെ ആധാരമാക്കിയാണ് അതേ പേരിൽ ചിത്രമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശബ്ന മുഹമ്മദ് ആണ്. മലയാള സിനിമയിൽ ആദ്യമായാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സിനിമ സംവിധാനം ചെയ്യുന്നത്. 

അനശ്വര രാജനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷമുള്ള അനശ്വര മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്.  

വിനീത് , നന്ദന വർമ്മ,  ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ , ജോയ് മാത്യു, മേജർ രവി, ശ്രീകാന്ത് മുരളി,പ്രകാശ് ബാരെ, സിറാജുദ്ദീൻ, വിജയൻ വി.നായർ, ശബ്നമുഹമ്മദ്, സരസ ബാലുശ്ശേരി, തെസ്നി ഖാൻ, തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ഉണ്ണി .ആർ കോട്ടയത്തെ പശ്ചാത്തലമാക്കിയാണ് " വാങ്ക് " എഴുതിയത്. എന്നാൽ തിരക്കഥയിൽ സിനിമയ്ക്കായി കഥാപശ്ചാത്തലം മലബാറാക്കി മാറ്റി. നാല് പെൺക്കുട്ടികളുടെ ആഗ്രഹങ്ങളുടെ കഥയാണ് " വാങ്ക് " പറയുന്നത്. നാലുപെൺകുട്ടികളെയും അവതരിപ്പിച്ചിരിക്കുന്നത് താരപദവികളൊന്നുമില്ലാതെയാണ്. 

7ജെ ഫിലിംസ് & ഷിമോഗാ ക്രിയേഷൻസ് ഇൻ അസോസിയേഷൻ വിത്ത് ട്രെൻഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് & ഉണ്ണി ആർ ബാനറിൽ സിറാജുദ്ദീനും ,ഷബീർ പഠാനും ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. 

ഛായാഗ്രഹണം അർജുൻ രവിയും ,സുരേഷ് യുആർഎസ് എഡിറ്റിംഗും ,പി.എസ് റഫീഖ് ഗാനരചനയും, ഔസേപ്പച്ചൻ സംഗീതവും ,ബാവാ കലാസംവിധാനവും , ലിജി പ്രേമൻ കോസ്റ്റ്മും ,രാജേഷ് നെന്മാറാ മേക്കപ്പും നിർവ്വഹിക്കുന്നു . ബാദുഷ പ്രൊജക്ട് ഡിസൈനറും , റിച്ചാർഡ് പ്രൊഡ്ക്ഷൻ കൺട്രോളറുമാണ് .
നടനും സംവിധായകനുമായ വി.കെ. പ്രകാശിന്റെ മകളാണ് കാവ്യപ്രകാശ് . 

ഗാനങ്ങൾ എല്ലാം മനോഹരമാണ്. മികച്ച സംവിധാനം ആദ്യ സിനിമയിൽ കാഴ്ചവയ്ക്കാൻ കാവ്യയ്ക്ക് കഴിഞ്ഞു. സമൂഹത്തിലെ പല ജീർണ്ണതകളും തുറന്ന് കാണിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

Rating : 4 / 5 .

സലിം പി. ചാക്കോ .
cpk desk .
 
 

No comments:

Powered by Blogger.