ഇടപ്പള്ളി വനിതാ - വിനീതയിൽ കേരളത്തിൽ ആദ്യമായി പുതിയ " ക്രിസ്റ്റി ആർ ജിബി ലേസർ സിനി ലൈഫ് " പ്രൊജക്ടർ സ്ക്രിനിംഗ് തുടങ്ങും.

ഇടപ്പള്ളി വനിതാ വിനീതയിൽ കേരളത്തിൽ  ആദ്യമായി പുതിയ   
" ക്രിസ്റ്റി ആർ ജിബി ലേസർ സിനി ലൈഫ് "  പ്രൊജക്ടർ സ്ക്രീനിംഗ്.    ആ ദൃശ്യാനുഭവത്തിലേക്കു  മാധ്യമ സുഹൃത്തുക്കൾക്ക് സ്വാഗതം.

ജനുവരി 28
 വനിതാ തീയറ്റർ ,4 പി.എം.

2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ്  ഇടപ്പള്ളി വനിത വിനീത തിയേറ്റർ.  മികച്ച വിഷ്വൽ ക്വാളിറ്റിയോടെ 35അടി വീതിയിൽ 15 അടി നീളത്തിൽ എല്ലാവിധ ദൃശ്യ ഭംഗിയോടെയും ഒരു സിനിമ കാണാൻ കഴിയുന്ന കേരളത്തിലെ ആദ്യ തിയേറ്ററാണ്  വനിത വിനീത .

2020-21 വർഷത്തെ അപ്ഡേറ്റഡ് വേർഷനോടെയാണ് പുതിയ ലേസർ പ്രോജെക്ഷൻ തിയേറ്ററിൽ വച്ചിരിക്കുന്നത്. ഇതിനായി തിയേറ്ററിലെ 1,2 സ്‌ക്രീനുകളാണ് സെറ്റ് ചെയ്തത് കൂടാതെ ഇതുവരെ ഉണ്ടായിരുന്ന സ്ക്രീനും മാറ്റിയിരിക്കുകയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപയാണ് പ്രൊജക്ടറിന്റെ വില ഈ വിലയിലുള്ള 2 പ്രൊജക്ടറുകൾ ആണ് തിയേറ്ററിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ദൃശ്യാനുഭവം നേരിട്ടറിയാൻ നാളെ ജനുവരി 28ന് വൈകുന്നേരം 4.30ന് വനിതാ വിനീത തിയേറ്ററിൽ മാധ്യമ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമായി നടത്തുന്ന സ്പെഷ്യൽ ഷോയിലേക്ക് ഓരോ മാധ്യമ സുഹൃത്തുക്കളെയും സസന്തോഷം ക്ഷണിക്കുന്നു.

നന്ദിപൂർവ്വം
പി .ആർ. ഒ മഞ്ജു ഗോപിനാഥ്

No comments:

Powered by Blogger.