അമ്പലപ്പുഴ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന " ഇവൾ ഗോപിക " ജനുവരി 29ന് റിലീസ് ചെയ്യും.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ അമ്പലപ്പുഴ രാധാകൃഷ്ണന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്  "ഇവൾ ഗോപിക" .ദേവദാസ് ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജനുവരി 29ന് തീയേറ്ററുകളിൽ എത്തും. 

ദേവൻ , ശോഭ മോഹൻ ,പുതുമുഖങ്ങളായ ഉണ്ണി രാജേഷ് , നിമിഷ നായർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കഥ അമ്പലപ്പുഴ രാധാക്യഷ്ണനും ,തിരക്കഥ ,സംഭാഷണം ടി.എം സിദ്ദിഖും ,സഹ സംവിധാനം കെ. ഭൂവനചന്ദ്രനും ,ഛായാഗ്രഹണം ഷംസു നിലമ്പുരും , എഡിറ്റിംഗ് ലിൻസൺ റാഫേലും , മേക്കപ്പ് പുനലൂർ രവിയും , വസ്ത്രാലങ്കാരം നാഗരാജും , കലാസംവിധാനം അഭിലാഷ് മുതുക്കാടും , സ്റ്റിൽസ് ഷിബു മാറോലിയും ,കോറിയോഗ്രാഫർ രേവതി ചെന്നൈയും നിർവ്വഹിക്കുന്നു. കല്ലയം സുരേഷാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

"മെല്ലെ മെല്ലെ" എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു.  ജോയ് മാധവ് സംഗീതവും  ഗാനരചന ശ്രീദേവിയുടേതാണ്. ഭാഗ്യരാജ്, മാളവിക സുന്ദർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്...


സലിം പി.ചാക്കോ .


No comments:

Powered by Blogger.