അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രൊജക്ട് ഡിസൈനർക്കുള്ള അംഗീകാരം ലഭിച്ചതിൽ സന്തോഷം : ബാദുഷ

ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൻ്റെ ചരിത്രത്തിലാദ്യമായി ഒരു പ്രൊജക്ട് ഡിസൈനർക്കുള്ള അംഗീകാരം എനിക്ക് ലഭിച്ചു. 

സന്തോഷം, അഭിമാനം. ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുത്ത 'നമോ ' എന്ന സിനിമയിലൂടെയാണ് ഈ അംഗീകാരം ലഭിച്ചത്.
ഈ അവാർഡിലേക്ക് എന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര ഫെസ്റ്റിവൽ സംഘാടകർക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഇങ്ങനെയൊരു അംഗീകാരം വാങ്ങിത്തരാൻ പ്രയത്നിച്ച സംവിധായകൻ വിജീഷ് മണിക്ക് സ്നേഹാദരങ്ങൾ.

കച്ചവട, മുഖ്യധാര സിനിമകൾക്കൊപ്പം ഇത്തരം കലാ മേന്മയുള്ള സിനിമകൾക്കൊപ്പം പ്രവർത്തിക്കുന്നതും വളരെ ആസ്വദിക്കുന്നു. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന mmmmm....' എന്ന സിനിമയും നിഷിദ്ധ് എന്ന സിനിമയും ഈ ശ്രേണിയിൽ പെടുന്നതാണ്.

നന്ദി .

ബാദുഷ.
( പ്രൊജക്ട് ഡിസൈനർ )

No comments:

Powered by Blogger.