പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ കഥകൾ ബാക്കിയാക്കി വിട പറഞ്ഞ ഗന്ധർവ്വനാണ് പി. പത്മരാജൻ.

മലയാള ചലച്ചിത്ര മേഖലയില്‍ മികവിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പി .പത്മരാജന്‍ ഓര്‍മയായിട്ട് ഇന്ന് ( ജനുവരി 24 )  മുപ്പത് വര്‍ഷം പിന്നിടുന്നു. 

മലയാള സാഹിത്യത്തിനും സിനിമക്കും പത്മരാജന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായ കയ്യൊപ്പായി ഇന്നും അവശേഷിക്കുകയാണ്.ചിരികളില്‍.. നോട്ടങ്ങളില്‍.. പറച്ചിലുകളില്‍.. എന്തിന് മൗനത്തില്‍ പോലും പല കോണുകളില്‍ നിന്ന് പലതായി ഗ്രഹിക്കാവുന്ന
മാസ്മരികതയൊളിപ്പിച്ച കഥാപാത്രങ്ങളെ അഭ്രപാളിയില്‍ ബാക്കിയാക്കി ഗന്ധര്‍വ്വന്‍ അപ്രത്യക്ഷനായിട്ട് മുപ്പതാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.

വിശേഷങ്ങള്‍ക്കപ്പുറത്ത് തിരക്കഥ, സംവിധാനം, സാഹിത്യരചന എന്നിവയിലൂടെ മലയാളലോകത്തെ പകരംവെക്കാനില്ലാത്ത പേരായി മാറി പത്മരാജന്‍.കരുത്തുറ്റ രചനകളിലൂടെ സ്വയം അടയാളപ്പെടുത്തിയ പത്മരാജന്റെ ചലച്ചിത്രരംഗത്തെ സൂക്ഷ്മ ഇടപെടലുകള്‍ പത്മരാജന്‍ ശൈലിതന്നെ മലയാളസിനിമക്ക് സമ്മാനിച്ചു.ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിലും പത്മരാജന്‍ പ്രത്യേകം മുദ്രപതിപ്പിച്ചു. പത്മരാജന്റെ തിരക്കഥ ആദ്യമായി സിനിമയാകുന്നത് ഭരതന്റെ സംവിധാനത്തിലൂടെയായിരുന്നു.

സംഗീതപ്രാധാന്യത്തോടെ ഒരുക്കിയ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം. 

മരണമില്ലാത്തവന്‍. അയാളുടെ അഭാവം ആളുകള്‍ക്ക് അനുഭവപ്പെടാത്ത വിധം തീവ്രമായി അയാളുടെ സൃഷ്ടികള്‍ നമ്മെ ഭരിക്കുന്നു.

പി. പത്മരാജന്റെ ഓർമ്മകൾക്ക് മുന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .....

 

No comments:

Powered by Blogger.