ജോജു ജോർജ്ജ് , രമ്യാ നമ്പീശൻ എന്നിവർ ഒന്നിക്കുന്ന " പീസ് " ചിത്രീകരണം പുരോഗമിക്കുന്നു. സംവിധാനം : സൻഫീർ കെ.

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന '' പീസ് " എന്ന  ചിത്രത്തിൽ രമ്യാ നമ്പീശൻ ജോയിൻ ചെയ്തു.

 " അഞ്ചാം പാതിര" യ്ക്കു ശേഷം തമിഴ്ചിത്രങ്ങളുടെ തിരക്കിലായിരുന്നു രമ്യാ നമ്പീശൻ. ജോജു ജോർജിനെ കൂടാതെ അനിൽ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 

ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രമായിരിക്കും പീസ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ്‌ ഈ ചിത്രം. മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റെ ആദ്യ രണ്ട്‌ ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്‌. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രീകരണവേളയിലുള്ള ജോജുവിൻ്റെ ബൈക്കഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു. പി.ആർ. ഒ : മഞ്ജു ഗോപിനാഥ്  .

No comments:

Powered by Blogger.