" സച്ചി " ക്രിയേഷൻസി''ന് തുടക്കമായി.


മലയാള സിനിമ ലോകത്തോട് 
വിടപറഞ്ഞ പ്രശസ്ത  സംവിധായകനും 
തിരക്കാഥാകൃത്തു മായ 
സച്ചിയുടെ  
ജന്മദിനമായ ഇന്ന് 
മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്മാരും ഒത്തുചേർന്ന്  സച്ചിയുടെ  ഓർമ്മയ്ക്കായി ഒരു പുതിയ സംരംഭത്തിന് 
തുടക്കം കുറിച്ചു.


"സച്ചി ക്രിയേഷൻസ് "
എന്ന പേരിലുള്ള പ്രൊഡക്ഷൻ ഹൗസിന്റെ  ലോഞ്ച് മലയാള സിനിമാ  ലോകം മുഴുവൻ ഒത്തുചേർന്ന് സച്ചിയുടെ ജന്മദിനം കൂടിയായ ഇന്ന്  ഈ ക്രിസ്മസ് ദിനത്തിൽ  രാവിലെ 10 മണിക്ക് സോഷ്യൽ മീഡിയ വഴി നടത്തി.

" അയ്യപ്പനുംകോശിയും''  എന്ന
സച്ചിയുടെ സൂപ്പർ  ഹിറ്റ്‌  ചിത്രത്തിനുശേഷം മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു  സച്ചിയുടെ മരണം സംഭവിക്കുന്നത്.ഒരു 
നിർമാണ സംരംഭം തുടങ്ങണമെന്ന പൂർത്തിയാകാതെ പോയ സച്ചിയുടെ ആഗ്രഹം നിറവേറ്റുകയാണ് 
സച്ചിയുടെ കുടുംബം.

"സച്ചി ക്രീയേഷൻസി"നു 
പൂർണ പിന്തുണയാണ് മലയാള സിനിമാലോകം നൽകിയിരിക്കുന്നത്.
നല്ല സിനിമകൾ പ്രേക്ഷകരിലേക്ക്  എത്തിക്കുക എന്നതാണ് സച്ചി
ക്രിയേഷൻസിന്റെ ലക്ഷ്യം.

No comments:

Powered by Blogger.