സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് നാലാം വർഷത്തിലേക്ക് .... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി .....സിനിമ പ്രേക്ഷക കൂട്ടായ്മ :
....................................................................................

സിനിമയുടെ അവസാന വാക്ക് ഇന്നും തര്‍ക്ക വിഷയമാണ്. അത് നിര്‍മ്മാതാവാണോ സംവിധായകനാണോ, തിരക്കഥാകൃത്താണോ അതോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണോ? ഓരോരുത്തര്‍ക്കും ഓരോ ഉത്തരം പറയാനുണ്ടാകും. എന്നാല്‍ തര്‍ക്കം ഇല്ലാത്ത ഒരു ഉത്തരം ഉണ്ട്. അത് 'പ്രേക്ഷകര്‍' എന്നാണ്. 

ഒരു സിനിമയുടെ വിധി നിര്‍ണ്ണയിക്കുന്നത് പ്രേക്ഷകരാണ്. അവരാണ് സിനിമയുടെ ദൈവം. മലയാള സിനിമയില്‍ എല്ലാ വിഭാഗത്തിനും സംഘടനയുണ്ട്. ചില മേഖലയില്‍ ഒന്നില്‍ അധികം സംഘടനകളുമുണ്ട്. സംഘടന ഇല്ലാത്ത ഒരു കൂട്ടമേ ഉണ്ടായിരുന്നുള്ളു. അത് സിനിമയുടെ എല്ലാമായ പ്രേക്ഷകരാണ്. എന്നാല്‍ ഇനിയും അങ്ങനെ പറയാന്‍ കഴിയില്ല. 

സംസ്ഥാനത്ത് ഒൻപത്  ജില്ലകളില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കമ്മിറ്റികള്‍ രൂപം നൽകി. ബാക്കി ജില്ലകളിൽ ഉടൻ തന്നെ കമ്മറ്റികൾ രൂപികരിക്കാനുള്ള പ്രവർത്തനം നടന്നു വരുന്നു. സംസ്ഥാന കമ്മറ്റിയും നിലവിൽ പ്രവർത്തനം നടത്തി വരുന്നു .ഒൻപത് ജില്ലാ കമ്മറ്റിയുടെയും ,സംസ്ഥാന കമ്മറ്റിയുടെയും , സിനിമ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള ഒരു ഗ്രൂപ്പും ഉൾപ്പടെ പതിനൊന്ന് whatsap ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. 
പുതുതായി സിനിമ പ്രേക്ഷക കൂട്ടായ്മ  facebook page ആരംഭിച്ചു 

പത്തനംതിട്ടയില്‍ നിന്നാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.ആരെയെങ്കിലും വിലക്കുകയോ സമരം നടത്തുകയോ ഒന്നുമല്ല ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇത് നല്ല സിനിമകളുടെ പ്രോത്സാഹനത്തിന് വേണ്ടി മാത്രമുള്ള കൂട്ടായ്മയാണ്.

മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകണമെന്നും അത്തരം സിനിമകളെല്ലാം വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അംഗങ്ങള്‍. നല്ല സിനിമകളെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൂടുതൽ എത്തിക്കാനുള്ള  ശ്രമങ്ങള്‍ നടന്നുവരുന്നു. 

അതുപോലെ തന്നെ മികച്ച സിനിമ / ടി.വി പിന്നണി പ്രവര്‍ത്തകരെ ആദരിക്കുന്നതും അങ്ങനെ അവര്‍ക്ക് പ്രചോദനം നല്‍കുന്നതും ഈ കൂട്ടായ്മയുടെ ഭാഗമായിരിക്കും .
ഇതിന്റെ ഭാഗമായി ഈ വർഷം മുതൽ സിനിമയിൽ നിന്ന്  മികച്ച നടന്  ക്യാപ്റ്റൻ രാജൂ സ്മാരക പുരസ്കാരം നൽകാൻ തിരുമാനിക്കുകയും ,അതിന്റെ അടിസ്ഥാനത്തിൽ മലയാള സിനിമയുടെ കാരണവർ ജനാർദ്ദനൻ ചേട്ടന്  എറണാകുളത്ത് പ്രസാദത്തിൽ നടന്ന  ചടങ്ങിൽ സംവിധായകരായ രൺജി പണിക്കരും ,എം. പത്മകുമാറും അവാർഡുകൾ വിതരണം ചെയ്തു.  

സിനിമകളുടെ റിവ്യുകള്‍, ഷൂട്ടിംഗ് ലോക്കേഷനുകള്‍, പുതിയ സിനിമകളുടെ പ്രചരണങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓൺലൈൻ ന്യൂസിന്റെ   പ്രവർത്തനം തുടങ്ങിയിട്ട് നാളെ (2020 ഒക്ടോബർ ഒന്ന് ) മൂന്ന് വർഷം പൂർത്തികരിച്ച്  നാലാം വർഷത്തിലേക്ക് കടക്കുകയാണ്. 

2017 ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ച് മണിയ്ക്ക് പത്തനംതിട്ട 
ആനന്ദഭവൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ അരുൺ ഗോപിയാണ് ഈ ഓൺലൈൻ ന്യൂസ് ഉദ്ഘാടനം ചെയ്തത്. 

കഴിഞ്ഞ മൂന്ന് വർഷമായി സിനിമ രംഗത്തെ നിരവധി പേർ ഈ 
ഓൺന്യൂസിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഈയവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. 

സസ്നേഹം ,

സലിം പി. ചാക്കോ 
( എഡിറ്റർ ) 
................................................................................

www.cinemaprekshakakoottayma.com 

www.facebook.com/cinemaprekshakakoottayma

whatsap : 8547716844 .

..............................................................................

No comments:

Powered by Blogger.