" ഉനക്കാകെ പിറന്തേനെ " ആന്റോ ഇലഞ്ഞിയുടെ തമിഴ് ചിത്രംദം ബിരിയാണി, എയ്ഞ്ചൽ ആൻഡ് ഷെപ്പേർഡ്, എന്നീ ചിത്രങ്ങളുടെ സംവിധായകനും, ഫോർ സെയിൽ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവുമായ ആൻ്റോ ഇലഞ്ഞി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് "  ഉനക്കാകെ പിറന്തേനെ " .

എ.വി.എ പ്രൊഡക്ഷൻസ്, പെരുവക്കാരൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വിമൽ, ഏലിയാസ്, ആൻ്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, കൊച്ചി, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി പൂർത്തിയായി.
എയ്ഞ്ചൽ ആൻഡ് ഷെപ്പേർഡ് എന്ന ചിത്രത്തിൽ ഒരു ബിഷപ്പിൻ്റെ കഥ പറഞ്ഞതിലൂടെ വിവാദ സംവിധായകനായി മാറിയ, ആൻ്റോ ഇലഞ്ഞി, തൻ്റെ ആദ്യ തമിഴ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥയും, കേരളത്തിൽ നടന്ന ഒരു വിവാദമായ സംഭവകഥയാണ്.

അതുകൊണ്ട് തന്നെ ഈ ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ആൻ്റോ ഇലഞ്ഞി.
ഉനക്കാകെ പിറന്തേനെ എന്ന ചിത്രം ഹൊററിനും, പ്രണയത്തിനും പ്രാധാന്യമുള്ള ഒരു കഥയാണ് അവതരിപ്പിക്കുന്നത്. ഒരു ഒറ്റപ്പെട്ടു നിൽക്കുന്ന ബംഗ്ലാവിൽ നടക്കുന്ന വിചിത്ര സംഭവങ്ങൾ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നു. ബംഗ്ലാവിലേക്ക് ഒരു ദിവസം കുറച്ച് വിദ്യാർത്ഥികൾ എത്തുന്നു. ഒരു പ്രത്യേക ജീപ്പിലാണ് അവർ എത്തിയത്. ബംഗ്ലാവിൽ എത്തിയതോടെ അവർക്ക് പുതിയ അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി. രാത്രിയായാൽ ജീപ്പിന് ജീവൻ വെക്കും. ജീപ്പ് ഒരു കഥാപാത്രമായി മാറും. പിന്നെ, എല്ലാവരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ തുടക്കമായി!

ഗ്രാഫിക്സിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട്, വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം ഒരുക്കുകയാണ് ആൻ്റോ ഇലഞ്ഞി. ചിത്രീകരണം പൂർത്തിയായ, ഉനക്കാകെ പിറന്തേനെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.
എ.വി.എ.പ്രൊഡഷൻസ്, പെരുവക്കാരൻ ഫിലിംസ് എന്നിവയ്ക്കു വേണ്ടി, വിമൽ, ആൻ്റണി, ഏലിയാസ് എന്നിവർ നിർമ്മിക്കുന്ന ചിത്രം, ആൻ്റോ ഇലഞ്ഞി സംവിധാനം ചെയ്യുന്നു.ക്യാമറ - അനിൽ വിജയ്, എഡിറ്റർ -ലിൻസൻ റാഫേൽ ,ഗാനങ്ങൾ - ഇളയ കമ്പൻ, സംഗീതം - റോഷൻ ജോസഫ്, കല - ഷബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ ബാബു, അസോസിയേറ്റ് ഡയറക്ടർ -മഹേഷ് കൃഷ്ണ, പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ, കോറിയോഗ്രാഫി -മെജോ, മേക്കപ്പ് - ബിബിൻ, കോസ്റ്റ്യൂമർ - പ്രസാദ്, അസിസ്റ്റൻ്റ് ഡയറക്ടർ - ലാൽ റാഫേൽ ,ഷിജു കൃഷ്ണൻ , ജോജോ ആലപ്പാട്, മാനേജർ - ബിനീഷ്, സ്റ്റിൽ - വിദ്യാസാഗർ, പി.ആർ.ഒ- അയ്മനം സാജൻ ബാല പ്രതാപ്, വിനോദ് ബോസ്, ലാവണ്യ, ഇന്ദു, ബിജു കൊടുങ്ങല്ലൂർ, എന്നിവരോടൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും വേഷമിടുന്നു.

                                                                           അയ്മനം സാജൻ.

No comments:

Powered by Blogger.