കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാംഘട്ടമായ ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം .

കൊവിഡ്  ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തിരുമാനം. 

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമ ശാലകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ക്കും തുറക്കാം.

No comments:

Powered by Blogger.