സകലകലാവല്ലഭൻ എസ്.പി.ബിയ്ക്ക് യാത്രാമൊഴി .

പത്മഭൂഷൺ എസ്.പി ബാലസുബ്രഹ്മണ്യം ( 74) ഇനി ഓർമ്മയിൽ .തിരുവള്ളൂർ 
താമരൈപാക്കത്ത്  പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. പ്രമുഖർ ഉൾപ്പടെ നൂറ് കണക്കിന് ആളുകൾ എത്തി ആദരമർപ്പിച്ചു. അന്ത്യകർമ്മകൾ ചെയ്തത് മകൻ എസ്.പി .ബി ചരൺ ആയിരുന്നു. 

ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും " ശങ്കരാഭരണം " പോലെ ശാസ്ത്രീയ സംഗീത പ്രധാനമായ ചിത്രങ്ങളിലെ ഗാനങ്ങൾ മനോഹരമായി അദ്ദേഹത്തിന് പാടാൻ കഴിഞ്ഞു. 

സമൂഹത്തിലെ വിവിധ തലങ്ങളിലെ പ്രമുഖർ എസ്.പി.ബിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 
.........................................................................

രാഷ്ട്രപതി റാം നാഥ് കോവിന്ദ് , ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി , കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എം.പി , മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,സംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , സി.പി. ഐ ( എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. 

പ്രിയ സ്നേഹിതന് പാട്ടിലൂടെ വിട നൽകി ഇളയരാജ . കമലഹാസൻ , രജനികാന്ത് ,മമ്മൂട്ടി , മോഹൻലാൽ ,അടൂർ ഗോപാലാകൃഷ്ണൻ ,ഡോ. കെ. ജെ. യേശുദാസ് , എം.ടി.വാസുദേവൻനായർ ,ശ്രീകുമാരൻതമ്പി ,പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ,കെ .എസ് . ചിത്ര, ഏ.ആർ. റഹ്മാൻ ,ഇടവേള ബാബു , വിജയ് ,ജയറാം ,ദിലീപ് , പ്യഥിരാജ് സുകുമാരൻ ,ടോവീനോ  തോമസ്, ജനാർദ്ദനൻ , റഹ്മാൻ,നിവിൻ പോളി , ആസിഫ് അലി, ജയസൂര്യ ,കുഞ്ചാക്കോ  ബോബൻ , ഫഹദ് ഫാസിൽ ,പ്രിയദർശൻ ,ജോഷി,  രൺജി പണിക്കർ ,മധുപാൽ ,എം. പത്മകുമാർ ,എം.എ. നിഷാദ് , പ്രജേഷ് സെൻ ,എം. ജയചന്ദ്രൻ ,റഫീഖ്‌ അഹമ്മദ്,കണ്ണൻ താമരക്കുളം , അരുൺ ഗോപി , വൈശാഖ് ,അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് , ടോമിച്ചൻ മുളകുപാടം , സേതു , ശ്യാമപ്രസാദ് ,രാജേഷ് കണ്ണങ്കര , വിനീത് ശ്രീനിവാസൻ ,എം ജി ശ്രീകുമാർ , ശരത് ,സുജാത ,മഞ്ജു വാര്യർ , ദേവാനന്ദ് ,സുരാജ് വെഞ്ഞാറംമൂട് , ഡോ. നീനാപ്രസാദ് ,സിദ്ദിഖ് ,ലാൽ ,ഗിന്നസ് പക്രു, ശ്രയ ഘോഷാൽ ,ബാദുഷ, ഷാജി പട്ടിക്കര , ഇന്ദ്രജിത്ത് സുകുമാരൻ , ആന്റണി വർഗ്ഗീസ് ,ആരാദ്ധ്യ ആൻ , അപർണ്ണ ബാലമുരളി ,വിശ്വനാഥ് ആനന്ദ് , അനിൽ കുംബ്ലെ , പി.ടി. ഉഷ ,അഞ്ജു ബോബി ജോർജ്ജ് , പി.വി. സിന്ധു ,വി.വി.എസ് ലക്ഷമണൻ ,ഗൗതം ഗംഭീർ ,ദിനേശ് കാർത്തിക് ,ആർ .ആശ്വിൻ , ജിസ് ജോയി, ജിയോബേബി, ആന്റണി പെരുംബാവൂർ , ആന്റോ ജോസഫ് , ജോഷി തോമസ് പള്ളിക്കൽ ,ഷീലു ഏബ്രാഹാം ,ജീനു എബ്രഹാം ,ആദി ,ജി. മാർത്താണ്ഡൻ , ജോൺ വർഗ്ഗീസ് ,ഡിജോ ജോസ് ആന്റണി ,മൃദുൽ നായർ ,നിഷാദ് വലിയവിട്ടിൽ ,നിസാർ ,ഏ. ഗോകുലന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .


സലിം പി.ചാക്കോ .

No comments:

Powered by Blogger.