കൊല്ലം അജിത്തിന്റെ കുടുംബത്തിന് അക്ഷരവിട് " അമ്മ " നൽകി.


നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നമ്മിൽ നിന്നും പറന്നകന്നു പോയ സഹപ്രവർത്തകൻ കൊല്ലം അജിതിനുള്ള  ആദരമായി സമർപ്പിച്ച അക്ഷരവീട് അമ്മയുടെ ആഗ്രഹവും സന്തോഷവുമാണ്.  

എറണാകുളം ജില്ലയിലെ പൂക്കാട്ടുപടി യിൽ നടന്ന ലളിതമായ ചടങ്ങിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വി പി സജീന്ദ്രൻ എംഎൽഎ, തുടങ്ങിയവർ ചേർന്നാണ് അജിത്തിനുള്ള  ആദരവും അംഗീകാരവും ആയി അക്ഷരവീട് ഭാര്യ പ്രമീള ക്കും മക്കൾ ശ്രീഹരി, ഗായത്രി എന്നിവർക്കും സമർപ്പിച്ചത്. മലയാളത്തിൻറെ മഹാനടൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അമ്മയുടെ അംഗങ്ങൾ ചേർന്നാണ് അക്ഷര വീടിൻറെ പ്രഖ്യാപനം നിർവഹിച്ചത്.  അമ്മ, മാധ്യമം, യൂനിമണി- എൻ.എം.സി.എന്നിവർ ചേർന്നൊരുക്കുന്ന അക്ഷരവീട് പ്രതിഭകൾക്ക് തണലായി മാറുകയാണ്. 

No comments:

Powered by Blogger.