ടോം ഇമ്മട്ടിയുടെ " ദുനിയാവിന്റെ ഒരറ്റത്ത് " .കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും   കേന്ദ്ര കഥാപാത്രങ്ങളായി ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമ "ദുനിയാവിന്റെ ഒരറ്റത്ത് ".

 ലൂക്ക എന്ന സിനിമയ്ക്ക് ശേഷം സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് നിർമ്മാണം.  കാറ്റലിസ്റ്റ് എൻ്റർടൈൻമെൻ്റ് പ്രൈവറ്റ്  ലിമിറ്റഡ് നിർമ്മാണ പങ്കാളിയാവുന്നു. ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ മനേഷ് മാധവൻ സിനിമാട്ടോഗ്രഫി നിർവഹിക്കുന്ന ചിത്രം കൂടിയാണ് "ദുനിയാവിന്റെ ഒരറ്റത്ത്". 

സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 
സഹനിർമ്മാണം സ്നേഹ നായർ, ജാബിർ ഒറ്റപ്പുരക്കൽ
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഗോഗുൽ നാഥ് ജി. പ്രൊഡക്ഷൻ കൺഡ്രോളർ ജോബ് ജോർജ്. പരസ്യകല പാലായി ഡിസൈൻസ്. രചയിതാവ് കൂടിയായ പ്രശാന്ത് മുരളി, അൻവർ ഷെരീഫ് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു ചിത്രം എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരിക്കുന്നത്.

No comments:

Powered by Blogger.