തീയേറ്ററുകൾ സെപ്റ്റംബർ പകുതിയോടെ തുറന്നേക്കും .

ലോക്ഡൗൺ മൂലം അടച്ചിട്ടിരുന്ന തീയേറ്ററുകൾ സെപ്റ്റംബർ പകുതിയോടെ തുറന്നേക്കും. 

രണ്ട് ബുക്കിംഗികൾക്കിടയിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണം ,ഒരു കുടുംബത്തിലെ ആളുകൾക്ക് അടുത്തടുത്തിരിക്കാം ,ഓൺലൈൻ ടിക്കറ്റുകൾ മാത്രമെ അനുവദിക്കൂ ,മാസ്ക് നിർബന്ധം ,ഏ.സി 24 ഡിഗ്രിയിൽ പ്രവർത്തിപ്പിക്കണം ,വ്യക്തിശുചിത്വം പാലിക്കുന്നതടക്കം സന്ദേശങ്ങൾ പ്രദർശിപ്പിക്കണം ,ഓരോ ഷോയ്ക്കു ശേഷവും തിയേറ്ററുകൾ അണുവിമുക്തമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത് .

തീയേറ്ററുകൾ മാത്രമുള്ള സമുച്ചയങ്ങൾക്കാവും ആദ്യഘട്ടത്തിൽ അനുമതി. സംസ്ഥാനങ്ങളുടെ താൽപര്യം അറിഞ്ഞശേഷമായിരിക്കും അന്ത്യമ തീരുമാനം എടുക്കുക.

No comments:

Powered by Blogger.