ജസ്യൂട്ട് വൈദികൻ ഫാദർ ഗാസ്റ്റൺ റോബർജ് ( 85 ) അന്തരിച്ചു.ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര വിമർശകനും  ചരിത്രകാരനും മാധ്യമ പഠന കേന്ദ്രം സ്ഥാപകനും തിരക്കഥാകൃത്തുമായ ജസ്യൂട്ട് വൈദികൻ ഫാദർ ഗാസ്റ്റൺ റോബർജ് (85) അന്തരിച്ചു.

The theory of Indian cinema ( ഇന്തൃന്‍ സിനിമയുടെ പ്രമാണങ്ങള്‍ ) എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ ഗാസ്റ്റൺ റോബർജ് 1999-ല്‍ ഏറ്റവും നല്ല മികച്ച സിനിമാപഠന ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു .

ദേശീയ സിനിമ പുരസ്കാര നിർണയത്തിനുള്ള ജൂറി അംഗമായും സെന്‍സര്‍ ബോര്‍ഡ് മേധാവിയായും ഫാദര്‍ റൊബേര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും തീയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം നേടിയ ഗാസ്റ്റൺ റോബർഗ് കനേഡിയൻ മിഷനറിമാരിൽ ഒരാളായിരുന്നു. പശ്ചിമ ബംഗാളിലെ സെന്റ് സേവ്യേഴ്‌സ് ഇൻഫർമറിയിൽ വിശ്രമ ജീവിതം നയിക്കവെ ഹൃദയാഘാതം സംഭവിച്ച്  കൊൽക്കത്തയിലെ ആശുപത്രിയിൽ  പ്രവേശിക്കപ്പെടുകയായിരുന്നു .

No comments:

Powered by Blogger.