അംഗങ്ങൾക്ക് കൈത്താങ്ങായി ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ.

തൊഴിലിടം നിശ്ചലമായ കോവിഡ് കാലത്തെ പ്രതിസന്ധികളിൽ അംഗങ്ങൾക്ക് കൈത്താങ്ങൊരുക്കുകയാണ് ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ. 

സംഘടന എല്ലാ അംഗങ്ങൾക്കും ഓണസമ്മാനമായി നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിതരണോത്ഘാടനം  ഫെഫ്ക  ജനറൽ സെക്രട്ടറി  ബി.ഉണ്ണികൃഷ്ണൻ, യൂണിയൻ അംഗം , ഇകുട്സ്‌ രഘു ആലുവയ്ക്ക് ചെക്ക് നൽകിക്കൊണ്ട് കൊച്ചിയിൽ നിർവ്വഹിച്ചു. 

ഫെഫ്ക സ്റ്റീൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി  ബെന്നി ആർട്ട്ലൈൻ, ട്രഷറർ  ബി .ഗിരിശങ്കർ, കമ്മറ്റിയംഗം  സെനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments:

Powered by Blogger.