തമിഴിലെ യുവ സംവിധായകൻ ഏ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ അന്തരിച്ചു.

തമിഴിലെ യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് കോയമ്പത്തുരിലെ  മേട്ടുപാളയത്ത് വച്ചുണ്ടായ ബൈക്കപകടത്തില്‍ അന്തരിച്ചു. അണ്ണൂര്‍ സ്വദേശിയായ അരുണിന്റെ ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരുണ്‍ സംവിധാനം ചെയ്ത 4ജി എന്ന സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാട്. നടന്‍ ജി.വി. പ്രകാശ് കുമാര്‍ നായകനായ സിനിമ അരുണിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്.

No comments:

Powered by Blogger.