ഫഹദ് ഫാസിലിന്റെ മാലിക്ക്, ടോവിനോ തോമസിന്റെ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്നി സിനിമകൾ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നുവെന്ന് സൂചന?തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴി മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

ഫഹദ് ഫാസിലിന്റെ  " മാലിക്ക് " , ടൊവിനോ തോമസ് ചിത്രം " കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് " എന്നീ സിനിമകള്‍ വന്‍തുകയ്ക്ക് സ്വന്തമാക്കാനാണ് ഡിജിറ്റല്‍ സ്ട്രീമിംഗ്  പ്ലാറ്റ്‌ഫോമുകള്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. 

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ " മാലിക്ക് " ഇരുപത്തിയേഴ്   കോടി ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. ഏഴ് കോടിയോളം മുതല്‍മുടക്കിലൊരുക്കിയ " കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് " മാര്‍ച്ചിൽ റിലീസിന് തയ്യാറായിരുന്നു.  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റിവച്ച ചിത്രവുമാണ് ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. 

മാലിക്കിന്റെയും കിലോമീറ്റേഴ്‌സിന്റെയും ഡിജിറ്റല്‍ റിലീസ് അവകാശത്തിനായി ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക്കിന്റെ നിര്‍മ്മാതാവ്. മാലിക് പോലെ മലയാളത്തിലെ പ്രധാന പ്രൊജക്ടുകള്‍ ഡിജിറ്റല്‍ റിലീസിന് തയ്യാറായാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇതേ വഴി സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

കൊവിഡ് ഭീതിയൊഴിഞ്ഞ് ലോക്ക് ഡൗണ്‍ അവസാനിച്ചാലും മലയാളത്തിലെ സിനിമകളുടെ റിലീസിന് ഓണം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് തിയറ്ററുടമകളും നിര്‍മ്മാതാക്കളും ഈ ഘട്ടത്തില്‍ ചിന്തിക്കുന്നത്. 

അപ്പോഴും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള റിലീസ് പഴയപടി നടക്കില്ല. ഈ സാഹചര്യത്തിലാണ് 27 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയായ മാലിക്ക് ഉള്‍പ്പെടെ മികച്ച തുകയ്ക്ക് ഡിജിറ്റല്‍ റിലീസിന്ആലോചിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് തീരമേഖല പശ്ചാത്തലമാക്കിയ പൊളിറ്റിക്കല്‍ ത്രില്ലറാണ്. 

വിജയ് ബാബു നിര്‍മ്മിച്ച്  ഷാനവാസ് സംവിധാനം ചെയ്ത " സൂഫിയും സുജാതയും"  എന്ന ചിത്രമാണ് തിയറ്ററുകള്‍ ഒഴിവാക്കിയുള്ള റിലീസിന് ആദ്യം തീരുമാനമെടുത്തത്. ആമസോണ്‍ പ്രൈം വീഡിയോ ഈ സിനിമ റിലീസ് ചെയ്യും. 


No comments:

Powered by Blogger.