സംവിധായകൻ ജിബു ജേക്കബിന്റെ പ്രൊഡക്ഷൻ കമ്പനി .


പ്രിയ സുഹൃത്തുക്കളെ..

അകലങ്ങളിൽ സുരക്ഷിതരായിരിക്കുവാൻ മനസ്സുകൾ ചേർത്ത് പുതിയ ജീവിതം  ശീലിച്ചു തുടങ്ങിരിക്കുന്നു നാം. ഈ കാലവും കടന്നുപോകും എന്ന വലിയ  തത്വത്തെ പ്രതീക്ഷയുടെ വാക്യമായ് ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് വരും നല്ല നാളുകൾ എന്നു പ്രതീക്ഷിക്കാം...  തിരക്കുകൾ ഒരലങ്കാരവും, അഹങ്കാരവുമായ കാലത്തുനിന്നും വീടിനോടു സമരസപ്പെട്ട്  പ്രിയപ്പെട്ടവരോടൊപ്പം മനസ്സുതുറക്കുവാൻ കിട്ടിയ സമാനതകളില്ലാത്ത ഈ ഇടവേള നിശ്ചിതമല്ലാതെ  അവസാനിക്കുമ്പോൾ.. 
അന്ന്  തിരക്കായപ്പോൾ നഷ്ടപ്പെട്ടുപോയ മൂല്യങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമായാണ് ഈ ചെറിയ ചിത്രം പിറവികൊള്ളുന്നത്.
 ഛായാഗ്രാഹകനായ ഞാൻ സംവിധായകനായ്  ചുവടുമാറിയത് തികച്ചും  യാതൃശ്ചികമായിരുന്നു. 

ഇപ്പോൾഇതാ  നല്ല സൃഷ്ടികളക്കൊരിടം എന്ന തരത്തിൽ 
jibu jacob entertainment എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനികൂടി.. അതിന്റെ ആദ്യ സൃഷ്ടിയുമായ് അരങ്ങേറുന്നു.

മലയാള സിനിമ ലോക സിനിമക്ക് പകർന്ന വരപ്രസാദമായ മഹാനടൻ മമ്മുക്കയുടെ ഫേസ്‌ബുക് പേജിലൂടെ ഇത് വെളിച്ചത്തിലെത്തുമ്പോൾ  നാളിതുവരെ എനിക്കൊപ്പം,  എന്റെ സിനിമയ്ക്കൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരും ഒപ്പമുണ്ടാകും എന്ന പ്രാർത്ഥനയോടെ...

ജിബു ജേക്കബ്.

( സംവിധായകൻ ) 

No comments:

Powered by Blogger.