കോവിഡ് കൂട്ടായ്മ കിച്ചൻ ഇന്ന് സമാപിച്ചു. കൂട്ടായ്മ കിച്ചന് നേതൃത്വം നൽകിയവർക്ക് സല്യൂട്ട്.

കഴിഞ്ഞ മാർച്ച് ഇരുപത്തിയാറിന്  ആന്റോജോസഫ് , ജോജു ജോർജ് , മഹാ സുബൈർ , ആഷിഖ് ഉസ്മാൻ , മനു ഇച്ഛയ്‌സ് , ബാദുഷ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ കോവിഡ് കൂട്ടായ്മ കിച്ചൻ ഇന്ന് 53 ദിവസം പൂർത്തിയാകുകയാണ് .

മാർച്ച് 26 മുതൽ ഏപ്രിൽ 23 വരെ രണ്ടു നേരങ്ങളിലായി ദിവസവും 8500 പേർക്കും റംസാൻ നോമ്പ് ആരംഭിച്ച ഏപ്രിൽ 24 മെയ് 3 വരെ രാത്രി സമയങ്ങളിൽ ദിവസവും 4500 പേർക്കും മെയ് 3 ജില്ലയിൽ ഗ്രീൻ സോണിലോട്ടു മാറിയതോടുകൂടി അന്നുമുതൽ ഇന്ന് വരെ 1000 മുതൽ 1350 ഓളം ആളുകൾക്കുള്ള ആഹാരവും കൊടുത്തു . അങ്ങനെ മാർച്ച് 26 മുതൽ മെയ് 17 വരെ കോവിഡ് കിച്ചണിൽ നിന്നും മൂന്ന് ലക്ഷത്തി പതിമൂന്നായിരം (313000) പേർക്കുള്ള ആഹാരം കൊടുക്കുവാൻ സാധിച്ചു .ഇതിനു വേണ്ടി ഞങ്ങളെ സാമ്പത്തികമായും കിച്ചനിലോട്ടു ആവശ്യമുള്ള സാധനങ്ങൾ തന്നും സഹായിച്ച സിനിമ മേഖലയിലെ നിർമാതാക്കൾ ,നടീനടന്മാർ ,മറ്റു ടെക്‌നീഷന്മാർ ,കൂടാതെ സിനിമ മേഖലയിൽ ഇല്ലാത്ത സഹായ മനസ്കതയുള്ള കുറച്ചു വ്യക്തികൾ എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നു . 

കൂടാതെ കോവിഡ് കിച്ചണുമായി എല്ലാ വിജയങ്ങൾക്കും ഞങ്ങളോടൊപ്പം നിന്ന് ആത്മാർത്ഥമായി സഹകരിച്ച വീനസ് റെസിഡന്റ്‌സ് അസോസിയേഷനിലെ എല്ലാ കുടുംബാംഗംങ്ങൾക്കും .ബച്ചൂസ് കിച്ചന്റെ സാരഥികൾ ബഷീർ ഭാര്യ ആയിഷ , കിച്ചൺ ഇടാനുള്ള സൗകര്യങ്ങൾ ചെയ്തു തന്ന ഷമീർ ഭാര്യ സജ്‌ന ,ബച്ചൂസ് കിച്ചന്റെ പ്രവർത്തകരായ ജെറി ,റഷീദ് അനിൽ , സുബൈറിക്കയുടെ മറ്റു സഹോദരങ്ങളായസൈനുദ്ധീൻ, നസീർ അവരുടെ കുടുംബാംഗങ്ങൾ,സുബൈറിക്കയുടെ മക്കൾ കൂടാതെ എല്ലാത്തിനും മുൻപന്തിയിൽ നിന്ന ഹമദ് ബിൻ ബാബ , അസ്‌ലം കാസർഗോഡ് ,ടോമി വർണ്ണചിത്ര മറ്റു സിനിമ പ്രവർത്തകരായ ബിനു (എ സി എസ് ), ശിഹാബ്,റിയാസ് (ഡ്രൈവർമാർ ), റിയാസ് ,പ്രവീൺ ,രാജേഷ് (അസ്സോസിയേറ്റ് ഡയറക്ടർ മാർ ), സക്കീർ ഹുസൈൻ (പ്രൊഡ എക്സിക്യൂട്ടീവ് ) നിതിൻ (ആര്ട്ട് അസിസ്റ്റന്റ് )ജയപ്രകാശ് പയ്യന്നൂർ (സ്റ്റിൽ ഫോട്ടോഗ്രാഫർ) ,അൻവർ (നിർമാതാവ്),അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ,അനസ് ,ഫിദ (ആർട്ടിസ്റ്റു കോർഡിനേറ്റർസ് ),സാജിദ് &ടീം (പ്രൊഡക്ഷൻ)ഞങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ , ബഹുമാനപ്പെട്ട ജില്ലാ കളക്ടർ സുഹാസ് ,ഹൈബി ഈഡൻ(എം പി ) വിനോദ് (എം എൽ എ) സൗമിനി ജെയിൻ ( മേയർ ) ഹാരിസ് (കൗൺസിലർ ), അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ലാൽജിസർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള മറ്റു പോലീസ്ഓഫീസർമാർ,കിച്ചണിൽ നിന്നും കൃത്യമായി ആഹാരം എത്തിച്ചു നൽകിയിരുന്ന കോർപ്പറേഷൻ ടീം ,ഹെൽത്ത് ടീം , മനുഷ്യാവകാശ കമ്മീഷന്റെ എറണാകുളം ഫോർട്ട് കൊച്ചിൻ ടീമുകൾ , തങ്ങൾ , ആരിഫ് & ടീം , ഹനീഫ് & ടീം, ജെക്സൺ ആന്റണി & ടീം,ഡയാന തുടങ്ങിയവർക്കും,ഞങ്ങളോട് സഹകരിച്ച കൊച്ചിൻ ലൈവ് കിച്ചന്റെ പ്രവർത്തകരായ രജനീഷ് ബാബു & ടീം ഓട്ടോറിക്ഷ വിൽ‌സൺ ചേട്ടൻ അങ്ങനെ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കോവിഡ് കിച്ചന്റെ പ്രവർത്തനങ്ങൾ ഇന്ന് ഞങ്ങൾ അവസാനിപ്പിക്കുകയാണ്.ഇത്രയും ദിവസം ഇത്രയും ആളുകൾക്ക് ആഹാരം കൊടുക്കുവാനുള്ള ശക്തിയും കഴിവും തന്ന സർവേശ്വരനോട് നന്ദി പറയുന്നു.ഇന്ന് സംവിധായകനും നടനും സംഗീത സംവിധായകനുമായ  നാദിർഷ .നടൻ ഡോക്ടർ റോണി തുടങ്ങിയവർ കിച്ചൺ സന്ദർശിച്ചു ഇന്ന് നമ്മൾ  1200 പേർക്കുള്ള  നെയ്ച്ചോറും ചിക്കൻ കറിയുംആപ്പിൾ ജ്യൂസും കൊടുത്തു ദൈവത്തിന് നന്ദി ...


കോവിഡ് കൂട്ടായ്മ കിച്ചന് നേതൃത്വം നൽകിയവർക്ക്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ സല്യൂട്ട്.  

No comments:

Powered by Blogger.