പ്രാതിനിധ്യമില്ലാത്ത പ്രതിനിധികൾ.



കൊറോണ ബാധയെ തുടർന്ന്
മുൻകരുതലായി ആദ്യം അടച്ചുപൂട്ടിയത് സിനിമാ തിയറ്ററുകളാണ് .സാമൂഹിക അകലം പാലിക്കുക എന്നത് തീയറ്ററുകളിൽ
നടപ്പിലാവാത്തകാര്യംആയത് കൊണ്ട് തന്നെ അത്ശരിക്കും ഒരു മുൻകരുതലും ആയിരുന്നു.

കൊറോണയെന്ന മഹാമാരിയെ
വേരോടെ പിഴുതെറിയേണ്ടത്
നമ്മൾ ഓരോരുത്തരുടേയും
ആവശ്യമാണ്.

കേരളത്തിൽ ആകെ 690 പ്രദർശനശാലകളുണ്ട്.ട്രാവൻകൂർ, മലബാർ, കൊച്ചി
എന്നീ മൂന്ന് വിതരണ ഏരിയകളായി
തിരിച്ചിരിക്കുന്ന ഇവിടങ്ങളിൽ
ഫിലിം റെപ്രസന്റേറ്റീവ്മാരായി
അഞ്ഞൂറോളം പേർ
പണിയെടുക്കുന്നുണ്ട്.

അതിൽ തന്നെ പത്തോളം തിയറ്ററുകൾ ഹയർ അടിസ്ഥാനത്തിലുള്ളവയാണ്.
അവിടെ റെപ്രസന്റേറ്റീവ്മാരെ
ആവശ്യം വരാറില്ല.മലയാള സിനിമയുമായി ബന്ധപ്പെട്ട്
ജോലി ചെയ്യുന്നവരിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്നത്
റെപ്രസന്റേറ്റീവ്മാരാണ്.

ദിവസം 400 രൂപയാണ് 
അവരുടെ വേതനം.രണ്ട് ഷോ മാത്രം കളിക്കുന്ന ഒരു സിനിമയുടെ
റെപ്പ് ആണെങ്കിൽ
പ്രതിഫലം 250 ൽ ഒതുങ്ങും.

അവരുടെ ദൈനംദിന
ചിലവുകളും ഈ തുകയിൽ കഴിയണം.
ചിലപ്പോൾമൾട്ടിപ്ലക്സുകളിൽ
ഒരാൾക്ക് രണ്ട് സിനിമ
അറ്റൻഡ് ചെയ്യാൻ സാധിച്ചേക്കും.
പക്ഷേ അത് വിരളമാണ്.

വീടിനടുത്തുള്ള,അല്ലെങ്കിൽ പോയ് വരാവുന്നദൂരത്തിലുള്ള തിയറ്ററിൽ ആണ്സിനിമ കളിക്കുന്നതെങ്കിൽ
അത് ആശ്വാസമാകും.

ദൂരസ്ഥലങ്ങളിൽ,ഉദാഹരണത്തിന്
ഒരു കോഴിക്കോട് കമ്പനിയുടെ
റെപ്പ് ആയികാസർഗോഡ് തിയറ്ററിൽ
ജോലി ചെയ്യേണ്ടി വരുന്ന
ഒരാൾക്ക്,ഈ തുകയിൽ
ചിലവുകൾ നടത്തി, രാത്രി,
തിയറ്ററിൽ തന്നെഅന്തിയുറങ്ങുകയേ
വഴിയുള്ളൂ.പലയിടത്തും റൂമുകൾ കാണില്ല.ചിലയിടത്ത്തിയറ്ററിനോട് ചേർന്നകുടുസ്സുമുറിയിലാകും താമസ്സം .

ചിലപ്പോൾ
അകലെയെവിടെയെങ്കിലുമാകും
താമസ സൗകര്യം കിട്ടുക.
സെക്കൻഡ് ഷോ ഒക്കെ കഴിഞ്ഞ്
അവിടെയെത്തുന്നത്
പ്രയാസകരമാകും.

സ്ത്രീകൾ ആരും തന്നെ
ഇതു വരെ ഈ മേഖലയിലേക്ക്
കടന്നുവന്നിട്ടില്ല.തിയറ്ററുമായി ബന്ധപ്പെട്ട്മറ്റെല്ലാ മേഖലകളിലും
ഇന്ന് സ്ത്രീ സാന്നിദ്ധ്യമുണ്ട്.

തൃശ്ശൂർ കുണ്ടുകുഴിപ്പാടത്തിനടുത്ത്
മുൻപ്ബെക്ക്സി എന്നൊരു
തിയറ്റർ ഉണ്ടായിരുന്നു.
അത് പൂർണമായും
സ്ത്രീകൾ നടത്തിയ തിയറ്റർ
ആയിരുന്നു.

പരപ്പനങ്ങാടിയിലെ,
പല്ലവി - ജയകേരള
തിയറ്ററുകളുടെമാനേജിംഗ് ഡയറക്ടർ
ശ്രീമതി. രേഷ്മ ആണ്.

മഞ്ചേരി ലാഡർ സിനിമാസിന്റെ
മാനേജർ ശ്രീമതി. രജനി.തൃശ്ശൂർ ഗിരിജ തിയറ്ററിന്റെ ഉടമസ്ഥ Dr. ഗിരിജയാണ്.കാട്ടാക്കട ശ്രീ വിനായകയുടെ ഉടമസ്ഥ ശ്രീമതി സോജ നായർ .

അങ്ങനെ,ക്ലീനിംഗ് മുതൽ
ഉടമസ്ഥ വരെ സ്ത്രീകളുണ്ട്.
ഓപ്പറേറ്റിംഗ് ലൈസൻസ് നേടിയ
സ്ത്രീകൾ പലയിടത്തുമുണ്ട്.

എങ്കിലും,ഇത് വരേക്കും
ഫിലിം റെപ്രസന്റേറ്റീവായിഒരു സ്ത്രീ പോലും പ്രവർത്തിക്കുന്നില്ല.
ഒരുപക്ഷേ,പ്രതിഫലക്കുറവ് കാരണമാകാം.തദ്ദേശീയരായ സ്ത്രീകൾക്ക്തൊട്ടടുത്തുള്ള തിയറ്ററിൽ ഈ ജോലി
ചെയ്യാവുന്നതേയുള്ളൂ.ജോലി പഠിക്കാനും എളുപ്പമാണ്.

മുൻപ് പറഞ്ഞകുറഞ്ഞ പ്രതിഫലം കാരണംയുവാക്കൾ ഈ മേഖലയിൽ
വളരെ കുറവാണ്.ഏറെയും
60 ന് മുകളിൽ പ്രായമുള്ളവർ.
പലരും രോഗികൾ.
മിക്കവരുംമരുന്നിനും, ചികിത്സയ്ക്കും
പണം കണ്ടെത്തുവാനാണ്
ഈ തൊഴിൽ ചെയ്യുന്നത്.

ഇപ്പോൾ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.അതുകൊണ്ട് തന്നെ
ഇവർക്ക് ജോലിയില്ല കരുതി വയ്ക്കാൻ മാത്രംസമ്പാദിക്കാവുന്ന
ശമ്പളവുമല്ല.പലരും ബുദ്ധിമുട്ടിലാണ്.

കഴിഞ്ഞ ദിവസം വിവിധ
ക്ഷേമപദ്ധതികളിൽ പെട്ട
തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച 40 ലക്ഷം രൂപയുടെ
സഹായത്തിൽ സിനിമ തൊഴിലാളികളെ തന്നെ
ഉൾപ്പെടുത്തിയിട്ടില്ല.

പല ഭാഗത്തു നിന്നും പല മേഖലയിലേക്കും സഹായങ്ങൾ പ്രവഹിക്കുമ്പോൾ പരിഗണനയുടെ
പ്രാതിനിധ്യം പോലുമില്ലാതെ
അവഗണിക്കപ്പെട്ടവരുടെ
പ്രതിനിധികളായി
അവരും മാറുന്നു.

തിയറ്റർ ഉടമകളുടേയോ,വിതരണക്കാരുടേയോ
സംഘടനകളോ,മറ്റേതെങ്കിലും
സംഘടനകളോ,സംസ്ഥാന സർക്കാരോ ഇവരെയും കൂടി
പരിഗണിക്കും എന്ന്
പ്രതീക്ഷിക്കാം.

ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ )

No comments:

Powered by Blogger.