ദുൽഖർ സൽമാന്റെ " കുറുപ്പ് " .

മുപ്പത്തിഅഞ്ച്  വർഷം മുൻപ് കേരളത്തെ ഞെട്ടിച്ച അസൂത്രിത കൊലപാതകവും ,
സുകുമാരകുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ ത്രില്ലർ മൂവിയാണ് " കുറുപ്പ് " .

കുറുപ്പ് ആയി ദുൽഖർ സൽമാൻ വേഷമിടുന്ന ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്നു. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെറർ ഫിലിംസാണ് " കുറുപ്പ് " നിർമ്മിക്കുന്നത്. 

ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളിൽ അതിഥി താരമായി  ടോവിനോ തോമസും, കുറുപ്പിനെ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്തും വേഷമിടുന്നു. ശോഭിത ധുലിപാലയാണ് നായിക. സണ്ണി വെയ്ൻ ,സുരഭി ,ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ജിതിൻ കെ. ജോസ് കഥയും, ഡാനിയേൽ സായൂജ് ,കെ.എസ് അരവിന്ദ് എന്നിവർ തിരക്കഥയും, വിവേക് ഹർഷൻ എഡിറ്റിംഗും, നിമിഷ് രവി ഛായാഗ്രഹണവും, സുഷിൻ ശ്യാം സംഗീതവും,  വിഘ്നേഷ് കൃഷ്ണൻ ,രജീഷ് എന്നിവർ  ശബ്ദലേഖനവും, പ്രവീൺ ശർമ്മ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. വിനി വിശ്വലാൽ ക്രിയേറ്റീവ് ഡയറക്ടറുമാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.