" കാക്കാം പ്രകൃതിയെ ,നടാം ഒരു മരം " മരട് 357 ടീമിന്റെ ചലഞ്ച് തുടങ്ങി.


പരിസ്ഥിതിയെ സംരക്ഷിക്കാൻ പൊതു ജനങ്ങളുടെ പങ്ക് ഉറപ്പാക്കി "മരട് 357" എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നടപ്പാക്കുന്ന തൈ നടാം ചലഞ്ച്  പദ്ധതിക്കു തുടക്കമായി.

നിങ്ങളുടെ വീട്ടുമുറ്റത്തോ അതോ ഒരു തൈ നട്ടു വളർത്താൻ പറ്റുന്ന സ്ഥലത്തിനനുസരിച്ച് ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ ഡിസംമ്പർ അവസാനത്തോടെ നട്ട തൈ ഏറ്റവും നന്നായി പരിപാലിച്ച വ്യക്തികൾക്ക് മരട് സിനിമ ടീമിന്റെ സമ്മാനം നൽകുമെന്നും സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

No comments:

Powered by Blogger.