പ്രിയശിഷ്യന് ഗുരുനാഥന്റെ സമർപ്പണം .


നമ്മളിൽ തുടങ്ങി  നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ശിഷ്യൻ  സഫീർസേട്ട്. 

പ്രൊഡ്യൂസർ, പ്രൊഡക്ഷൻ കൺട്രോളർ  , അഭിനേതാവ്  ഇതിനെല്ലാംത്തിനും  മേലെ ഒരു വലിയ മനസിന്റെ  ഉടമ.നമ്മൾ എന്ന പടത്തിൽ ആണ് സഫീർസേട്ട്    ആദ്യമായി പ്രൊഡക്ഷൻ മാനേജർ ആയി എന്റെ കൂടെ  കമൽ സാർ പറഞ്ഞിട്ട് വരുന്നത്.(അതിനു മുൻപ് സലീം പടിയത്തിന്റെ , " ഘരാക്ഷരങ്ങളിൽ " വർക്ക് ചെയ്തിട്ടുണ്ട്.) 

നല്ല ഉയരം  പുഞ്ചിരിക്കുന്നമുഖം, സുന്ദരൻ  ക്ഷമാശീലൻ.ഞാൻ  എന്റെ ഭാഗ്യം ആയി കരുതി കൂടെ നിറുത്തി . നമ്മൾ ഷൂട്ട്‌ തുടങ്ങി. രാക്ഷസി സോങ്,  തൃശൂർ ആണ് ലൊക്കേഷൻ,  കോളേജിൽ ജൂനിയർ ആർടിസ്റ്റ് നിറയെ വേണം എന്ന് കമൽസാർ പറഞു .അത്രയും  ആളുകളെ  ഏർപ്പാട് ചെയ്യാൻ  നിർമാതാവ്   ഡേവിഡ്കാച്ചപ്പിളി  ബില്ലിംഗ് അല്ല.ഭ്രാന്ത്  ആയി.  ഞാൻ നേരെ ശ്രീ ആന്റോ ജോസഫിനെ  വിളിച്ചു, എറണാകുളത്ത് നിന്ന് രണ്ട്ബസ്സ്‌ നിറയെ ജൂനിയർ ആർടിസ്റ്റ്  പുറപ്പെട്ടിട്ട് ഉണ്ട്. കോഴിക്കോട് നിന്ന് രണ്ട്ബസ്സ്  അതും ഉടനെ എത്തും അഷ്‌റഫ് ടെൻഷൻ ആകേണ്ട എന്ന്.  (അന്ന് ഒരേ സമയം കല്യാണ രാമനും,  നമ്മളും.  ഒന്നിച്ചു ആന്റോക്ക് വന്നപ്പോൾ ) അഷ്‌റഫ് നമ്മൾ ചെയ്തോ എന്ന് ആന്റോ ചേട്ടൻപറഞ്ഞു.പ്രായത്തിൽഎന്നേലും വളരെ ചെറുപ്പം ആണ് ആന്റോ.പണ്ട് മുതൽ വിളിക്കുന്നത് ഞാൻ ചേട്ടാ എന്നാണ് . 

കഥയിലേക്ക് വരാം. രാവിലെ അഞ്ച്  മണിക്ക് ചായ കൊടുത്തു ആറ്  മണിക്ക് എല്ലാവരും ലൊക്കേഷനിലേക് ഇറങ്ങി, (അന്ന് രാവിലെ ചായ റൂമിൽ കൊടുക്കുന്ന ഒരു രീതി ഉണ്ടായിരിന്നു)ഞാൻ ഹോട്ടലിൽ നിന്നും എല്ലാ വരെയും കയറ്റി വിട്ടു.  ലൊക്കേഷനിൽ ആകെ പ്രശ്നം. സോങ് എടുക്കാൻ ജൂനിയർ ആർടിസ്റ്റ് പോരാഎന്ന് .കമൽ സാറിന്റെവിളിയും വന്നു. സെക്കന്റ്‌ കൾ ക്കുള്ളിൽ  ഞാൻ തലകറങ്ങി വീണു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ആയി . ബിപി  കൂടി. രാവിലെ പത്ത്  ആയപ്പോഴേക്കും  ഒരു  ട്രിപ്പ്‌ ഇട്ടത്  കഴിഞ്ഞു ഞാൻ  ഡിസ്ചാർജ് ആയി.
ഞാൻ ഉടനെ  സഫീർസേട്ടിനെ  വിളിച്ചു.ഹലോ സഫീർ ഷൂട്ട്‌ തുടങ്ങിയോ,കമൽ സാർ  ചൂടിൽ ആണോ,  എന്നൊക്കെ അറിയാൻ ആയിരിന്നു അത് . മറുപടി .... ഗുരുക്കളെ ഞാൻ ലോക്കേഷനിലേക്  പോയിട്ടില്ല, ഉറങ്ങിപോയി,  കൂടെ  ഒരു സോറിയും. ഞാൻ ആകെ പൊട്ടിത്തെറിച്ചു. സോറി എന്നൊരു വാക്കു സിനിമയിൽ ഇല്ല സഫീർ എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. നേരെ ലൊക്കേഷൻ എത്തി. പേടിച്ചു പേടിച്ചു  കമൽ സാറിന്റെ  മുൻപിൽ.(കമൽ സാറാണ് എന്നെ ആദ്യം സിനിമയിൽ കൊണ്ട് വന്നത്പെരുവണ്ണാപുരത്തെ വിശേഷങ്ങൾ  )കമൽ സാർ എന്റെ അരുകിൽ വന്നു  സാരമില്ല  ഞാൻ ഡേവിഡിനോട് പറഞ്ഞിട്ടുണ്ട്  നാളെ  കുറച്ച്  കൂടി ജൂനിയർ ആർട്ടിസ്റ്റിനെ ഓക്കേ ആക്കിക്കോ അഷ്‌റഫ് എന്ന് .(രാക്ഷസി സോങ് ഹിറ്റായിരുന്നു )അവിടുന്ന് തിരിഞ്ഞപ്പോൾ തോട്ടടുത്തു സഫീർ  ആകെ വിഷമിച്ചു നിൽക്കുന്നു. ഞാൻ പറഞ്ഞു സോറി സഫീർ. ഒന്നും തോന്നരുത്  ആ ടെൻഷനിൽ ഞാൻ എന്തൊക്കയോ പറഞ്ഞു. സഫീർ ഒരു പുഞ്ചിരി മാത്രം  നൽകി.  പിന്നീട്  സ്വപ്നകൂട്  ചെയ്തു  എന്റെ കൂടെ, കാലങ്ങൾ കടന്നു. സഫീർ നിർമാതാവായി, പ്രൊഡക്ഷൻ കൺട്രൊ ളർ ആയി, തിരക്കായി, ഞാൻ ഒരു മൾട്ടി  നാഷണൽ കമ്പനിയിൽ ജോലിക്കും കയറി കമ്യൂണിക്കേഷൻ  വിഭാഗത്തിൽ( വിൻവെർത് &ബ്രൈറ്റ് ലൈറ്റ് )എന്റെ ഉറ്റ കൂട്ടുകാരൻ പ്രൊഡക്ഷൻ കൺട്രൊ ളർ  സുമേഷ് സാമുവൽ, വികൃതി  സംവിധായകൻ  എം സി ജോസഫ്, സംഗീത സംവിധായകൻ  അനൂപ് കെ ശ്രീധർ തുടങ്ങി ഞങ്ങൾ എല്ലാവരും ഒന്നിച്ചായിരുന്നു. പാലാരിവട്ടത്താണ് ഓഫീസ്. അവിടെ വെച്ചാണ് എനിക്ക്  നാവിൽ ക്യാൻസർ വരുന്നതും.ആർ സീ സി യിൽ ചികിത്സകായി പോകുന്നതും, നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി. മാസങ്ങൾക്കു ശേഷം  ഞാൻ വീണ്ടും ജോലിക്ക് വന്നു  സംസാരിക്കാനുള്ള  സ്പുടത നഷ്ട്ടപ്പെട്ടിരിന്നു.

സഫീർസേട്ടിലേക്ക്  വരാം. 
കലൂർ പള്ളയിൽ ഒരു വെള്ളിയാഴ്ച നമസ്കാരത്തിന്  ഞങ്ങൾ രണ്ടു പേരും കണ്ടു മുട്ടി. സഫീർ എന്റെ കൈ പിടിച്ച് സലാം ചൊല്ലി സുഖമാണോ എന്ന് ചോദിച്ചതും  ഞാൻ സഫീറിനെ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു. (നമ്മൾ ലൊക്കേഷനിൽ  ഈ നാവു കൊണ്ടല്ലേ ഞാൻ ചൂടായി സംസാരിച്ചതെന്ന് ഓർത്തുപോയി )ഞാൻ പറയുന്നതൊന്നും സഫീറിന് മനസ്സിലായിട്ടുമില്ല,  അന്ന് എന്റെ വാക്കുകൾ വ്യക്തമല്ലായിരിന്നു. സഫീർ പോയി.എവിടെനിന്നോ അറിഞ്ഞു എന്റെ അസുഖം. ഞാൻ ഓഫീസിൽ വന്നു. എന്റെ ഓഫീസിന്റെ തൊട്ടടുത്തുള്ള ICIC ബാങ്കിൽ നിന്നും ഒരു സെക്യുരിറ്റി ജീവനക്കാരൻ വന്നു പറഞ്ഞു എന്നെ മാനേജർ വിളിക്കുന്നു എന്ന്  ഞാൻപോയി.അവിടത്തെ  അസിസ്റ്റന്റ് മാനേജറേ കണ്ടു. ഒരു കവർ എനിക്കു നേരെ നീട്ടി, ഇത് സഫീർ സേട്ട് താങ്കൾക്കു കൊടുക്കാൻ പറഞ്ഞു തന്നതാണെന്നും പറഞ്ഞു. ഞാൻ ആ കവർ വാങ്ങി ഓഫീസിൽ വന്നു തുറന്നു നോക്കി. അതിൽ കുറെ അഞ്ഞുറിന്റെ  നോട്ടുകളായിരിന്നു. ഞാൻ ഉടനെ ഷെഫീറിനെ വിളിച്ചു. ഞാൻ പറഞ്ഞു  ഇപ്പോൾ തൽകാലം  വേണ്ടിയിരുന്നില്ല ഇത് . കമ്പനി എനിക്ക് ഹോസ്പിറ്റലിൽ കിടന്നപ്പോൾ മുതൽ ഉള്ള  സാലറി ഒട്ടും മുടങ്ങാതെ തരുന്നുണ്ട്. കൂടാതെ  ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ് എല്ലാം വിളിച്ചു  എന്ത് വേണമെങ്കിലും ചെയ്യാം  എന്നും പറഞ്ഞിട്ടുണ്ട്,  എന്ന് പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ മറുപടി  അത് ശരി,  ഇത് ഞാൻ എന്റെ ഗുരുക്കൾക്ക് തരുന്നതാണ്  അതിന് എനിക്ക് അവകാശം ഉണ്ട് എന്നും സേഫീർ. 

മനസ് കൊണ്ട് പ്രാർത്ഥിക്കുന്നു പ്രിയ ശിഷ്യ. നമ്മിൽ നിന്നും പോയി ഒരു വർഷം തികയുന്നു. മരിക്കുന്നതിന് മുൻപ് അവസാനം ഞാൻ കണ്ടത്  മാമാങ്കത്തിന്റ സെറ്റിൽ മരടിൽ,  ഞാൻ പ്രസാദ് നൂറനാടിന്റെ  ചിലപ്പോൾ പെൺകുട്ടിയുടെ ആക്ഷൻ മാവേലിക്കരയിൽ ഷൂട്ട്‌ നടക്കുന്നു. സേഫീറിന്റെ ഒരു കാൾ. നാളെ രാവിലെ തന്നെ  എറണാകുളം വൈറ്റ് ഫോർട്ടിൽ വന്നാൽ ഒരു മമ്മൂട്ടി  പടം ചെയ്യാമെന്ന്. മാവേലിക്കരയിൽ നിന്ന് പകൽ ഫൈറ്റ് തീർത്തു ഞാനും  ഫൈറ്റേഴ്സും  ഹോട്ടൽ വൈറ്റ് ഫോർട്ടിൽരാത്രി എത്തി. പുലർച്ചെ ഏഴു മണിക്ക് തൊട്ടടുത്ത മാമാങ്കo ലൊക്കേഷനിൽ എത്തി. സേഫീർ നേരെ എന്നെ മാമാങ്കത്തിന്റെ ആദ്യ സംവിധായകൻ  സജീവ് പിള്ളയെയും, ക്യാമെറാമാനെയും  പരിചയപ്പെടുത്തി.ഷൂട്ട്‌ തുടങ്ങി നായികയും വില്ലനും. ഒരു കുട്ടിയും കൂടിയുള്ള ഒരു സീക്വൻസ് ആണ്. ഇതിൽ നായികയും വില്ലനും കുളത്തിൽ വീഴണം  ദൂരെ നിന്നും മമ്മുക്ക ഇത് കാണുന്നു. ഷൂട്ട്‌ കഴിഞ്ഞു. മാമാങ്കത്തിന്റെ മൊത്തം യൂണിറ്റിന്റെ മുന്നിൽ വെച്ച്. മമ്മുക്ക...എടൊ ഫൈറ്റ് മാഷേ ഞാൻ പോട്ടെടോ എന്ന്. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. സെഫീർ മമ്മുക്കയെ കാറിൽ കയറ്റി തിരിച്ചുവന്നു. ഗുരുക്കൾക്കുപോകാം ശമ്പളവും ബാറ്റയും ഇനി വേണോ...  മമ്മുക്കടെ ആ വാക്കുകൾ പോരെ! 

ഞാൻ പറഞ്ഞു സെഫീറെ ഒരുപാട് സന്തോഷം. എന്റെ ഫൈറ്റേഴ്സിന്റെയും
അത്രയും ആളുകളുടെയും   മുൻപിൽ മമ്മുക്കടെ ആ വാക്കുകൾ, ഒറ്റ  മറുപടിയാണ് സെഫിർ. ഡിക്സൺ ആണ് ഗുരുക്കളെ വിളിക്കാൻ പറഞ്ഞത് എന്ന്.നാളുകൾ കുറെ പിന്നിട്ടു  പിന്നീട് ഷെഫീറിന്റെ മരണവാർത്തയാണ് കേൾക്കുന്നത്. കൊടുങ്ങലൂരിലെ വീട്ടിലേക്ക്  ഞാനും പ്രൊഡക്ഷൻ കൺട്രൊളർ ഷാജി 
പട്ടിക്കരയും ചലനമറ്റ ശിഷ്യന്റെ  മുഖം ഒന്ന് നോക്കിയിട്ട്, വീടിന്റെ ഒരുമൂലയിൽ മാറി നിന്നും പരസ്പരം കെട്ടിപിടിച്ചു മനസിന്റെ വിങ്ങൽ മാറും വരെ വിങ്ങി വിങ്ങി കരഞ്ഞു. 

ഇന്നും ഞാൻ ഓർക്കുന്നു  പ്രിയനെ  എനിക്ക് മുൻപേ നീ  പോയല്ലോ..........

സമർപ്പണം : അഷ്‌റഫ് ഗുരുക്കൾ.

No comments:

Powered by Blogger.