കൊറോണ കാലത്തെ സിനിമയും കലാകാരന്മാരും : എം.എ. നിഷാദ് .സിനിമ ഒരു ലഹരിയാണ് എനിക്ക്...എനിക്ക് മാത്രമല്ല എന്നെ പോലെ ചിന്തിക്കുന്ന ഒരുപാട് പേർക്ക് അങ്ങനെ തന്നെ..കുട്ടിക്കാലത്ത് പുനലൂരിലെ കൊട്ടകയിൽ സിനിമ കണ്ട് തുടങ്ങിയ അന്ന് മുതൽ, മൾട്ടിപ്ളസ്സിന്റെ  ഇന്ന് വരെ സിനിമയോടുളള അഭിനിവേശം ഒട്ടും കുറഞ്ഞിട്ടുമില്ല...തീയറ്ററിൽ പോയി സിനിമ കാണുക എന്നത് ഒരുചര്യയാണ്..

തീയറ്ററുകൾകൂട്ടായ്മയുടെ ഇടമാണ്.
സാംസ്കാരിക ഇടമാണ്.വലുപ്പ ചെറുപ്പമില്ലാതെ,ജാതിമതഭേദമന്യേ എല്ലാരും ഒത്ത് കൂടുന്ന
ഒരിടം...അപ്പോൾ ചോദ്യങ്ങളുണ്ടാകും ടിവി യിൽ സിനിമ കാണാമല്ലോ..നെറ്റ് ഫ്ളിക്സും,ആമസോണുമുണ്ടല്ലോ..
എന്തിന് കൈയ്യിലിരിക്കുന്ന മൊബൈലിലും കാണാമല്ലോ...എല്ലാം ശരി തന്നെ..എന്നാലും തീയറ്ററിൽ പോയി സിനിമ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്..മദ്യപാനികൾക്ക് ബിവറേജസ് അടക്കുമ്പോളുളള വിഷമം തന്നെയാണ് എന്നെ പോലെയുളള സിനിമാ പ്രാന്തന്മാർക്ക് തീയറ്റർ അടച്ചിടുമ്പോളുളള വിഷമം..

ഒരുസിനിമാസംവിധായകനാകണ
മെന്ന്അദമ്യമായആഗ്രഹമായിരുന്നു...
അത് സംഭവിച്ചു..അതിൽ എത്രമാത്രം വിജയിച്ചു എന്നെനിക്കറിയില്ല...പക്ഷെ സമൂഹത്തിൽ നടക്കുന്ന അല്ലെങ്കിൽ കണ്ണൊന്നോടിച്ചാൽ നമ്മുക്ക് ചുറ്റും നടക്കുന്നപലതുംവിഷയമാക്കി,
സിനിമയെന്ന മാധ്യമത്തിലൂടെ പ്രേക്ഷകരോട് സംവേദിക്കാൻ ശ്രമിച്ചിട്ടുണ്ട്...ആ ശ്രമം ഇന്നും തുടരുന്നു...

മഹാനായ ലെനിൻ പറഞ്ഞിട്ടുണ്ട് സിനിമ ഈ നൂറ്റാണ്ടിന്റെയും  വരാൻ പോകുന്ന വർഷങ്ങളുടേയും കലയാണ്എന്ന്...സിനിമയും,
അതിനുള്ളിലെ വാർത്തകളും ജനം എന്നുംകൗതുകത്തോടെ
ചെവിയോർക്കാറുണ്ട്...അതാണ് സിനിമയും പ്രേക്ഷകരും തമ്മിലുളള ബന്ധം..പറഞ്ഞ് വരുന്നത് 
സിനിമയേപ്പറ്റി തന്നെയാണ്.

ഈ കൊറോണ
കാലത്തെസിനിമയും,അതിലെ പ്രവർത്തകരും..

ഒരു നിർമ്മാതാവായും,പിന്നീട് സംവിധായകനായും,നടനായും,
വിതരണക്കാരനായുമെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക്,എന്റെ ആകുലത,സിനിമ രംഗത്തെ സാങ്കേതിക പ്രവർത്തകരേ പറ്റിയാണ്...

അത് ലൈറ്റ് ബോയി മുതൽ സംവിധായകൻവരെ നീളുന്ന പ്രവർത്തകർ...ഒരു സിനിമ നടക്കുമ്പോൾ,ശരാശരി നൂറ് മുതൽ നൂറ്റിരുപത് കുടുംബങ്ങളാണ് കഴിഞ്ഞ് പോകുന്നത്...സിനിമയേ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ .

ഡ്രൈവർമാർ,പ്രോഡക്ഷൻബോയിസ്,യൂണിറ്റിലേയും,ക്രെയിനിലേയും സഹോദരന്മാർ ( ലൈറ്റ് ബോയി മുതൽ ക്രെയിൻ ഓപ്പറേറ്റർ വരെ ),താരങ്ങളുടെ സഹായികൾ,കോസ്റ്റ്യം രംഗത്ത്പ്രവർത്തിക്കുന്നവർ,
കലാസംവിധാനസഹായികൾ,മേക്കപ്പ്ആർട്ടിസ്റ്റുകൾ,സംഗീത രംഗത്തെ മുസീഷ്യൻസ്,സംവിധാന സഹായികൾ എന്ന് വേണ്ട ഒരു വലിയ വിഭാഗം പ്രവർത്തകർ ആശങ്കയിലാണ്..

സാങ്കേതിക പ്രവർത്തകരുടെ യൂണിയനായ ഫെഫ്ക,നടീനടന്മാരുടെ സംഘടനയായഅമ്മ,
നിർമ്മാതാക്കളുടെഅസ്സോസിയേഷൻ,തീയറ്റുകാരുടെ സംഘടന,അങ്ങനെ ഒരുപാട് സംഘടനകൾ ഈ രംഗത്തുണ്ടെങ്കിലും,ഇത് പോലെ ഒരു സാഹചര്യത്തിൽ അവർക്കൊക്കെ ഇടപെടുന്നതിൽ പരിമിതികളുണ്ട്..

സർക്കാറിന് വിശിഷ്യ 
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഒരു പ്രധാന വരുമാന സ്രോതസ്സാണ് സിനിമ...ലോക്ഡൗണിൽ ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ പോകുന്ന വിഭാഗങ്ങളിൽ ഒന്നായി മാറുകയാണ് സിനിമ എന്ന വ്യവസായത്തിലെ സാങ്കേതിക പ്രവർത്തകർ.

സർക്കാർ കരുതലോടെ,നൽകുന്ന സൗജന്യ റേഷനും മറ്റും ഒരാശ്വാസം തന്നെയാണെങ്കിലും,ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആശങ്ക വലുതാണ്...എന്നും വരുന്ന ഫോൺ കോളുകളിൽ നിന്നും,അവരുടെ ശബ്ദത്തിലെ വേദനയും,ആശങ്കയും നേരിട്ടനുഭവിച്ചറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരുപാട് വിഷമം തോന്നുന്നു..

മോഹൻലാൽ ഫെഫ്കയിലെ അംഗങ്ങൾക്ക് ധനസഹായം വാഗ്ദാനം ചെയ്തതായി അറിയാൻ കഴിഞ്ഞു..സന്തോഷം നൽകുന്ന വാർത്ത.

ഈ ഉത്സവം കൊറോണയാൽ കൊട്ടിയടക്കപ്പെട്ടപ്പോൾ,
പട്ടിണിയിലായ,ഒരു വലിയ വിഭാഗം കലാകാരന്മാരുണ്ട്..നാടക,സ്റ്റേജ്,
മിമിക്രി,ഗാനമേളക്കാർ നമ്മളെ ചിരിപ്പിച്ചും,രസിപ്പിച്ചും സന്തോഷിപ്പിച്ചവർ ഇന്ന് കണ്ണീർ വാർക്കുന്നു...

കൊറോണ എന്ന മഹാമാരി സമൂഹത്തിന്റെ  എല്ലാ മേഖലകളിലും,അതിന്റെ  സംഹാര താണ്ഡത്തിലാണ്..ഈ മഹാവ്യാധിയേ നാം ചെറുത്തുതോൽപ്പിച്ചേമതിയാവൂ..

സാമൂഹികമായ അകലം പാലിച്ചില്ലെങ്കിൽ,അടുക്കാൻ നമ്മളുണ്ടാകില്ല.സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾഅനുസരിക്കുക..
വീട്ടിലിരുന്നില്ലെങ്കിൽ " കൊറോണ " എന്ന മഹാമാരി വീട്ടിലെത്തും...
സിനിമാക്കാർക്കെന്താ കൊമ്പുണ്ടോ എന്ന് ചിലർ ചോദിച്ചേക്കാം...

സിനിമയിലാർക്കെങ്കിലും കൊമ്പുണ്ടോ എന്നെനിക്കറിയില്ല.
അങ്ങനെ കൊമ്പ് മുളച്ചആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് വേണ്ടിയല്ല ഈ കുറിപ്പ്...

ഓരോ ദിവസത്തേയും അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന സിനിമയെന്ന മായികലോകത്തേസാധാരണക്കാരായപ്രവർത്തകർക്കും,തൊഴിലാളികൾക്കും വേണ്ടിയാണീകുറിപ്പ്.

അവരുടെ സങ്കടം എന്റെ  കൂടിയാണ്..അവരുടെ ആശങ്ക ഞാനും മനസ്സിലാക്കുന്നു...അവരുടെആവലാതികളും,വിഷമങ്ങളും  എന്നോട് പങ്ക് വെക്കുന്നത്,ഞങ്ങളെല്ലാവരും ഒരു കുടുംബംപോലെയായത്കൊണ്ടാണ്..

നമ്മുക്ക് ഒറ്റകെട്ടായീ നേരിടാം..

ഈ മഹാമാരിയേ..

#breakthechain .

എം.എ. നിഷാദ്. 
( സംവിധായകൻ & നടൻ) 

No comments:

Powered by Blogger.