300 കോടി ബഡ്ജറ്റിലുള്ള രാജമൗലിയുടെ അർ അർ ആർ ( രൗദ്രം ,രണം ,രുദിരം ) മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ജൂനിയർ എൻ.ടി. ആർ ,രാംചരൺ , അജയ് ദേവ്ഗൺ , ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ .


 
ബാഹുബലിക്ക് ശേഷം 300 കോടി ബഡ്ജറ്റിൽ രാജമൗലി സംവിധാനം  ചിത്രമാണ് ആർ ആർ ആർ.(  രൗദ്രം രണം രുദിരം)   ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ  റിലീസ് ചെയ്തു. 

ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍, അജയ് ദേവ്ഗൺ ,ആലിയ ഭട്ട്  എന്നിവരാണ്  പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത് . 


1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് സിനിമ പറയുന്നത് .ബാഹുബലി  എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ  തന്നെയാണ് ഈ ചിത്രത്തിലും പ്രവർത്തിക്കുന്നത്.

ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാറും, പ്രൊഡക്‌ഷൻ ഡിസൈനിങ് സാബു സിറിലും, കഥ വി. വിജയേന്ദ്ര പ്രസാദും, സംഗീതം കീരവാണിയും, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹനനും, എഡിറ്റിങ് ശ്രീകർ പ്രസാദും, കോസ്റ്റ്യൂം രാമ രാജമൗലിയും നിർവഹിക്കുന്നു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.