സഹായഹസ്തവുമായി കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ .

പ്രിയമുള്ളവരെ


ആദ്യം തന്നെ ഈ നിർണായക ഘട്ടത്തിൽ സഹായ ഹസ്തവുമായി സ്വയം മുന്നിട്ടിറങ്ങിയ കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾക്കും,ഭാരവാഹികൾക്കും നന്ദിയും അഭിനന്ദനങ്ങളും അ.ർപ്പിച്ച് കൊണ്ട് പറയട്ടെ,

ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എനിക്ക് ഏറ്റവും അധികം ബന്ധപ്പെടേണ്ടി  വരുന്ന വിഭാഗമാണ് സിനി ഡ്രൈവേഴ്സ്.രാപകലില്ലാതെ ജോലി ചെയ്യുന്നവർ !ഷൂട്ടിംഗ് പാക്കപ്പ് ആയാലും പിന്നെയും ചിലപ്പോൾ മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്നവർ !എന്നാൽ വളരെ കുറഞ്ഞ പ്രതിഫലവും.എങ്കിൽ തന്നെയും,
ഫെഫ്കയുടെ കീഴിലുള്ള 19 യൂണിയനുകളിൽഏറ്റവും ശക്തവും,
ഏറ്റവും നല്ല പ്രവർത്തനവും ഉള്ള
യൂണിയൻ എന്ന് തന്നെ പറയാം !

ഒരു യൂണിയൻ അംഗം മരണപ്പെട്ടാൽ ഏഴ് ലക്ഷം രൂപയും,റിട്ടയർമെന്റ് ആവുകയോ,അതിന് മുൻപ് അവശതയിൽജോലിയിൽ നിന്ന് സ്വയം വിരമിക്കുകയോ ചെയ്താൽ
നാല് ലക്ഷം രൂപയും അംഗങ്ങൾക്ക്
നൽകുന്ന ഒരേ ഒരു യൂണിയൻ.

മുൻപൊരിക്കൽ യൂണിയൻ അംഗമായ വാഹിദ് .പി ., പട്ടാമ്പിയ്ക്കടുത്ത് ആക്സിഡന്റായി അമല ഹോസ്പിറ്റലിൽ ചികിത്സയിലായപ്പോൾ ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ ബില്ല് അടച്ചത് ഡ്രൈവേഴ്സ് യൂണിയൻ ആണ്.
അതുപോലെ ചാലക്കടി സ്വദേശി സജി.U.R. തലയിലെ ഞരമ്പ് പൊട്ടി ആലുവ ഹോസ്പിറ്റലിൽ ചികിത്സയിലായപ്പോൾ ആകെ ചിലവായ നാല് ലക്ഷത്തി അറുപതിനായിരം രൂപയിൽ മൂന്ന് ലക്ഷം രൂപ യൂണിയന്റെ ഇൻഷ്വറൻസ് തുകയും,ബാക്കിയുള്ള ഒരു ലക്ഷത്തി അറുപതിനായിരം രൂപ യൂണിയൻ ഫണ്ടിൽ നിന്നും നൽകി.
സജി പിന്നീട് മരണപ്പെട്ടപ്പോൾ
കുടുംബത്തിന് ആറ് ലക്ഷത്തി അൻപതിനായിരം രൂപ യൂണിയൻ നൽകി.

രാപകലില്ലാതെ ജോലി ചെയ്ത്
കുടുംബം പോറ്റുന്ന 463 അംഗങ്ങളാണ്,ഇതിൽ സ്വന്തം വാഹനങ്ങൾ ഉള്ളവരും,
വാടകയ്ക്ക് വാഹനം എടുത്ത്
ഓടുന്നവരും ഉണ്ട്.

ചിത്രീകരണങ്ങൾ മുടങ്ങി,
വൻ പ്രതിസന്ധി നേരിടുന്ന
ഈ ഘട്ടത്തിൽജനതയ്ക്ക് സഹായ ഹസ്തവുമായിഎത്തിയിരിക്കുന്നത്.
നൂറ് ശതമാനവും അഭിനന്ദനം അർഹിക്കുന്ന തീരുമാനം.
ഈ അവസരത്തിൽ ഒരു കാര്യം
ഓർക്കണം...

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഇതുവരെയും ഈ സംഘടനയെ അംഗീകരിച്ചിട്ടില്ല എന്നത് ..
ഈ ദുരിതകാലം കഴിയുമ്പോഴെങ്കിലും
ഫെഫ്കയുടെ മറ്റ് സംഘടനകളും,
ഭാരവാഹികളും ഇടപെട്ട്
കേരള സിനി ഡ്രൈവേഴ്സ് യൂണിയന് അംഗീകാരം നേടിക്കൊടുക്കുന്നതിന് മുൻ കൈ എടുക്കണം
എന്ന് അപേക്ഷിക്കുന്നു.

ഈ കൊറോണക്കാലത്ത്
നന്മ നിറഞ്ഞ മനസ്സിൽ നിന്നും
നല്ല തീരുമാനവുമായി എത്തിയ
എല്ലാ അംഗങ്ങൾക്കും,സെക്രട്ടറി അനീഷ് ജോസഫ്,പ്രസിഡന്റ് മോഹനൻ ഒറ്റപ്പാലം,ട്രഷറർ ശശി പെരുമ്പാവൂർഎന്നിവർക്കും,
കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
ഒപ്പം അഭിനന്ദനങ്ങളും.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന സെക്രട്ടറി
ആന്റോ ജോസഫും,
പ്രസിഡൻറ്. എം. രഞ്ജിത്തും,
അടക്കമുള്ള ചില ഭാരവാഹികൾ
പ്രൊഡക്ഷൻ കൺട്രോളർമാരായി
രംഗത്ത് വന്നവരാണ് .

അതുകൊണ്ട് തന്നെ
അവർക്ക് ഡ്രൈവേഴ്സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നന്നായി അറിയാം !  അവർ കൂടി ഇതിന് മുൻകൈ എടുക്കണം എന്ന് അപേക്ഷാപൂർവ്വം പറഞ്ഞ് കൊണ്ട്,
എല്ലാ സിനി ഡ്രൈവേഴ്സിനും

ആശംസകളോടെ,
ഒരു ബിഗ് സല്യൂട്ട് അർപ്പിച്ചുകൊണ്ട്

ഷാജി പട്ടിക്കര.

No comments:

Powered by Blogger.