മലയാള സിനിമയിലെ ആദ്യ വനിതാ നിർമ്മാതാവ് ആരിഫ ഹസൻ ( 76) നിര്യാതയായി.

മലയാള സിനിമയിലെ ആദ്യ വനിതാ നിർമ്മാതാവ് ആരിഫ ഹസൻ ( 76) നിര്യാതയായി. ആരിഫ എന്റെർപ്രൈസിന്റെ ബാനറിൽ 26 ചിത്രങ്ങൾ നിർമ്മിച്ചു. 

അന്തരിച്ച നടൻ തിലകന് ആദ്യമായി സിനിമയിൽ അവസരം നൽകിയത് ആരിഫ ഹസൻ നിർമ്മിച്ച് പി.ജെ. ആന്റണി സംവിധാനം " പെരിയാർ " എന്ന ചിത്രത്തിലൂടെ ആയിരുന്നു. 

ജോഷി എന്ന സംവിധായകനെ മലയാള സിനിമ നൽകിയത് ആരിഫ ഹസനായിരുന്നു. " മൂർഖൻ " എന്ന ചിത്രമായിരുന്നു അത്. 

" ഭീമൻ "  എന്ന സിനിമയിലുടെ രഘുവിനെ മലയാള സിനിമയിൽ എത്തിച്ചതും ആരിഫഹസനായിരുന്നു. 

ബെൻസ് വാസു, ഭീമൻ ,അസുരൻ ,നേതാവ് ,രക്ഷസ് എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് ആരിഫ ഹസനും ,സംവിധാനം ചെയ്തത് ഭർത്താവ് ഹസനും ആയിരുന്നു. 

മകൾ : അജ്മൽ ( സിനി നിർമ്മാതാവ് ) ,അൻവർ ,അൽത്താഫ് ,പരേതനായ അഷ്കർ ,അഫ്സൽ .
മരുമക്കൾ : ഷെക്കീല ,സീന ,രേഖ .


ആരിഫ ഹസന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.