മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് 76 -ാം ജന്മദിനാശംസകൾ.

ദക്ഷിണേന്ത്യയിലെ സംഗീത സാഹോദര്യം പി. ജയചന്ദ്രന്                     "  ഭാവ ഗായകൻ " എന്ന പദവി നൽകി. ആകർഷമായ ശബ്ദമാണ് പി.  ജയചന്ദ്രന്റെ പ്രത്യേകത. 


ഏറണാകുളത്തെ രവിപുരത്തെ ഭദ്രാലയത്തിൽ  1944 മാർച്ച് മൂന്നിന് പി. ജയചന്ദ്രൻ ജനിച്ചു. രവിവർമ്മ കൊച്ചാനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും മകനായി ജനനം .

ഇരിങ്ങാലകുടയിലെ നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. തുടർന്ന് ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം നേടി.
ജയചന്ദ്രന് ദേശീയ അവാർഡ് ,സംസ്ഥാന അവാർഡുകൾ ,തമിഴ്നാട് സർക്കാർ അവാർഡുകൾ ലഭിച്ചു. മലയാളം, തമിഴ്, കന്നഡ , തെലുങ്ക് ,ഹിന്ദി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. 2008-ൽ എ.ഡി.എ ...എ വേ എഫ് എന്ന ചിത്രത്തിനായി അൽകയാഗ്നിക്കിനൊപ്പം എ. ആർ റഹ്മാന്റെ സംഗീതത്തിൽ ആദ്യമായി ഹിന്ദിയിൽ പാടി .

1973 മെയിൽ  തൃശൂർ സ്വദേശിനി ലളിതയെ വിവാഹം കഴിച്ചു. ലക്ഷ്മി, ദിനനാഥ് എന്നിവർ മക്കളാണ് .

മലയാളത്തിന്റെ പ്രിയ ഗായകന്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  76 -ാം ജന്മദിനാശംസകൾ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.