ടൊവിനോ തോമസിന്റെ " FORENSIC " നാളെ ( ഫെബ്രുവരി 28 വെള്ളി ) റിലീസ് ചെയ്യും.



:https://youtu.be/H1SPT-NSGfQ

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോളും, അനസ്ഖാനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഫോറൻസിക്ക് " .മെഡിക്കോ ലീഗൽ അഡ്വൈസറായ നായകൻ ഒരു കേസ് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം .ഫെബ്രുവരി 28ന് റിലീസ് ചെയ്യും.

ടോവീനോ തോമസ് ,മംമ്താ മോഹൻദാസ് , രഞ്ജി പണിക്കർ ,സൈജു കുറുപ്പ് ,റീബാ മോണിക്ക തുടങ്ങിയവർ ഈ സിനിമയിൽ ആരംഭിക്കുന്നു .മമ്ത ആദ്യമായിട്ടാണ് ടൊവിനോയോടൊപ്പം അഭിനയിക്കുന്നത്. 

തിരക്കഥയും സംഭാഷണവും അഖിൽ പോളും ,അനസ്ഖാനും ചേർന്ന് ഒരുക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജ്ജും ,സംഗീതം ജാക്ക്സ് ബിജോയും , കലാസംവിധാനം ദിലീപ് നാഥും ,എഡിറ്റിംഗ് ഷമീർ മുഹമ്മദും, കോസ്റ്റ്യൂം സമീറാ സനീഷും ,ആക്ഷൻ സംവിധാനം രാജശേഖറും , ശബ്ദലേഖനം വിഷ്ണു ഗോവിന്ദും  നിർവ്വഹിക്കുന്നു. ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറാണ് .ജൂവീസ് പ്രൊഡക്ഷൻസിന്റെയും ,രാജുമല്യത്ത് രാഗം മൂവീസിന്റെയും ബാനറിൽ നവീസ് സേവ്യർ ,സിജു മാത്യു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.