കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫീൽഗുഡ് സിനിമയാണ് " വരനെ ആവശ്യമുണ്ട് " . സുരേഷ്ഗോപി ,ശോഭന എന്നിവരുടെ ശക്തമായ തിരിച്ചുവരവ് .ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന " വരനെ ആവശ്യമുണ്ട് " അനുപ് സത്യൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. 

ചെന്നൈ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സാധാരണക്കാരുടെ കുടുംബബന്ധങ്ങളുടെ രസകരവും നല്ല മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. 

സുരേഷ്ഗോപി , ശോഭന , കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം ദുൽഖർ സൽമാനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ലാൽ ജോസ് ,മേജർ രവി, ജോണി ആന്റണി ,ലാലു അലക്സ് ,സന്ദീപ് രാജ് , വഫാ ഖദീജ ,ഉർവ്വശി ,കെ.പി. ഏ.സി ലളിത  ,ദിവ്യ മേനോൻ ,അഹമ്മദ് ,മീര ക്യഷ്ണൻ ,സിജു വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മുകേഷ് മുരളീധരനും , ഗാനരചന സന്തോഷ് വർമ്മയും, സംഗീതം അൽഫോൻസ് ജോസഫും ,എഡിറ്റിംഗ് ടോബി ജോണും ,പ്രൊജക്ട് ഡിസൈനർ ദിനോ ശങ്കറും ,കോസ്റ്റ്യൂം ഡിസൈനിംഗ് ഉത്തര മേനോനും, ശബ്ദ മിശ്രണം സിങ്ക് സിനിമയും ,മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. ഫെയ്ഫാറർ ഫിലിംസും , എംസ്റ്റാർ എന്റെർടെയ്ൻമെന്റ്സും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 

മേജർ ഉണ്ണികൃഷ്ണനായി സുരേഷ് ഗോപിയും, നീനയായി ശോഭനയും, നീനയുടെ മകൾ നിഖിതയായി കല്യാണി പ്രിയദർശനും ,ആകാശവാണി ശശികലയായി കെ.പി. ഏ.സി ലളിതയും, മേജർ ഉണ്ണികൃഷ്ണന്റെ സുഹൃത്തായി മേജർ രവിയും ,ദുൽഖർ സൽമാന്റെ അനുജനായി സന്തോഷ് ശിവന്റെ മകനും ,സൈക്കാട്രിസ്റ്റായി ജോണി ആന്റണിയും അഭിനയിക്കുന്നു. 

സുരേഷ് ഗോപി , ശോഭന എന്നിവരുടെ തിരിച്ച് വരവ് ഗംഭീരമായി. മുകേഷ് മുരളീധരന്റെ  ഛായാഗ്രഹണവും സിനിമയ്ക്ക് മാറ്റ്കൂട്ടി. നവാഗതനായ അനൂപ് സത്യന്റെ സംവിധാനം ശ്രദ്ധ നേടി. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു. 

കുടുംബ പ്രക്ഷേകർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഫീൽ ഗുഡ് സിനിമയാണ് " വരനെ ആവശ്യമുണ്ട് .

Rating : 3.5 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.