" ak അയ്യപ്പനും കോശിയും " പ്രേക്ഷകർക്ക് സ്വന്തം.

ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ പൃഥിരാജ് സുകുമാരൻ ,ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ak അയ്യപ്പനും കോശിയും " .സംവിധായകൻ രഞ്ജിത് ,പി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

അവിചാരിതമായി ഒരു പ്രശ്നത്തിൽ അയ്യപ്പനും , കോശിയും കൂട്ടിമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .ഒരു യാത്രയ്ക്കിടയിൽ സംഭവിക്കുന്ന
ചെറിയൊരു വിഷയം എടുത്ത് തിരക്കഥയാക്കിയിരിക്കുന്നു.അട്ടപ്പാടിക്കാരൻ പോലീസ് സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരും, കട്ടപ്പനക്കാരൻ ഹവീൽദാർ കോശി കുര്യനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.

കോശി കുര്യനായി എത്തിയ പൃഥ്വിരാജ് തകർത്തപ്പോഴും എവിടെയൊക്കെയോ അയ്യപ്പൻ നായർക്ക് മുന്നിൽ പലപ്പോഴും നിഷ്പ്രഭനായി എന്നുള്ളത് സത്യമാണ്. 
ബിജുമേനോൻ , പ്രിഥിരാജ് സുകുമാരൻ എന്നിവരുടെ  അഭിനയം ശ്രദ്ധേയം .കോശിയുടെ അച്ഛനായി എത്തിയ സംവിധായകൻ രഞ്ജിത്തും , സർക്കിൾ ഇൻസ്‌പെക്ടറായി എത്തിയ അനിൽ നെടുമങ്ങാടും പ്രേക്ഷകരുടെ മനസിൽ ഇടം നേടി. 

അനു മോഹൻ , ഷാജു ശ്രീധർ ,സാബു ,വിനോദ് തോമസ് , ഗൗരിനന്ദ , അന്നാ രാജൻ , ധന്യ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സുദീപ് ഇളമണും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും, കലാ സംവിധാനം മോഹൻദാസും , കോസ്റ്റ്യ്ം അരുൺ മനോഹറും , സംഗീതം ജേക്സ് ബിജോയും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

യുവ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ എല്ലാം  സിനിമയിലുണ്ട്. സച്ചിയുടെ സംവിധാനം നന്നായിട്ടുണ്ട്. 


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.