വ്യാജ പാസ്റ്ററൻമാരെ തുറന്ന് കാട്ടി " ട്രാൻസ് " മിന്നി തിളങ്ങുന്നു. ഫഹദ് ഫാസിലിന്റെ മികച്ച അഭിനയം .

വിൻസെന്റ് വടക്കന്റെ തിരക്കഥ ശ്രദ്ധേയം .
...................................................................


അൻവർ റഷീദ് നിർമ്മാണവും , സംവിധാനവും നിർവ്വഹിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ്  " ട്രാൻസ് " .

കന്യാകുമാരിലെ വാടക വീട്ടിൽ മോട്ടിവേഷണൽ ട്രെയ്നറാണ് വിജു പ്രസാദ്. വ്യദ്ധർക്കും ,യുവാക്കൾക്കും മോട്ടിവേഷണൽ ട്രെയിനിംഗ് നൽകുന്നു. മാനസിക നില തകരാറിലായ അനുജനും ഒപ്പം ഉണ്ട്. അനുജൻ ആത്മഹത്യ ചെയ്യുന്നു. 

എല്ലാവർക്കും വിജയം നേടാൻ അറിവ് പകരുമ്പോഴും വിജു പ്രസാദിന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാവുകയാണ്. പാസ്റ്റർ ജോഷ്യാ കാൾട്ടനായി വിജു പ്രസാദ് മാറുന്നു. തുടർന്ന് നടക്കുന്ന വിഷയങ്ങളാണ് " ട്രാൻസ് " പറയുന്നത്.

നസ്രിയ നസീം , തമിഴ് സംവിധായക ൻ മോനോൻ , സൗബിൻ  സാഹിർ , അർജുൻ അശോകൻ , വിനായകൻ , ശ്യാം കൃഷ്ണൻ , ശ്രീനാഥ് ഭാസി , നവീൻ കുഞ്ഞുമോൻ , അശ്വതി മേനോൻ ,ദിലീഷ് പോത്തൻ , ധർമ്മജൻ ബോൾഗാട്ടി , വിനീത് വിശ്വൻ , അമൽഡ ലിസ്  ,ശ്രീന്ദ തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  .പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണിത് .

ക്രിസ്ത്രൻ സമുദായത്തിലെ ഒരു സുവിശേഷ ഗ്രൂപ്പിലെ ആൾദൈവമായ പാസ്റ്റർ ജോഷ്വാ കാൾട്ടനെ  ഉപയോഗിച്ച്  സുവിശേഷ മാഫിയാ നടത്തുന്ന പ്രവർത്തനങ്ങളാണ് സിനിമയുടെ പ്രമേയം . സുവിശേഷം ബിസിനസ്സാക്കുന്ന കേരളത്തിലെ ചില ഗ്രൂപ്പുകളുടെ വളർച്ചയും, കച്ചവടവും പ്രമേയത്തിൽ ഉൾപ്പെടുത്തിയത് പ്രേക്ഷക ശ്രദ്ധ നേടി. ഹിന്ദുവായ വിജു പ്രസാദിനെ  മതപരിവർത്തനം നടത്തി പാസ്റ്റർ ജോഷ്യാ കൾട്ടനാക്കുന്നതും  , അതിലൂടെ ജോഷ്വാ വൻ വളർച്ചയാകുന്നതും പ്രമേയം പറയുന്നു. 

ഹഫ്ദ് ഫാസിൽ വിജു പ്രസാദായും , പാസ്റ്റർ  ജോഷ്യ കർട്ടനായും, നസ്രിയ നസീം എസ്താറായും  തിളങ്ങി. ഇവർ രണ്ടും ഇതുവരെ കാണാത്ത ഗെറ്റപ്പിൽ അഭിനയിച്ചിരിക്കുന്നു. 

കഥ , തിരക്കഥ  , സംഭാഷണം വിൻസെന്റ് വടക്കനും , സംഗീതം ജാക്സൺ വിജയനും  , ഛായാഗ്രഹണം അമൽ നീരദും , എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവ്വഹിക്കുന്നു . അൻവർ റഷീദ് എന്റെർടെയ്ൻമെന്റ് കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം നിർവ്വഹിക്കുന്നത് .

സൗബിൻ സാഹിർ പാടിയ " എന്നാലും മത്തായിച്ചാ" എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു. സുഷിൻ ശ്യാമും, ജാക്സൺ വിജയനും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. 

ആംസ്റ്റർഡാം ,കന്യാകുമാരി ,മുംബൈ ,കൊച്ചി എന്നിവടങ്ങളിലായിരുന്നു  ഷൂട്ടിംഗ്  .ബാംഗ്ലൂർ ഡേയ്സ് എന്നാ മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ,നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 


റസൂൽ പൂക്കുട്ടിയുടെ ശബ്ദശേഖനവും ,പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും ,അമൽ നീരദിന്റെഛായാഗ്രഹണവും 
ശ്രദ്ധേയമായി. സിനിമയുടെ ഹൈലൈറ്റ് പശ്ചാത്തല സംഗീതമാണ് .ഇത്  ഒരുക്കിയിരിക്കുന്നത് സുഷിൻ  ശ്യാമും ,ജാക്സൺ വിജയനും ആണ്. 

ക്രിസ്ത്യൻ മേഖലയിലെ വിവിധ സുവിശേഷ ഗ്രൂപ്പുകളുടെ യഥാർത്ഥ വസ്തുത മനസിലാക്കി വിൻസെന്റ് വടക്കൻ ഒരുക്കിയ തിരക്കഥ മികവുറ്റതായി. 

അൻവർ റഷീദിന്റെ ഇരുത്തം വന്ന സംവിധാന ശൈലി നന്നായിട്ടുണ്ട്. ഇതുവരെ ആരും പറയാത്ത പ്രമേയം ഉൾകൊള്ളിച്ചിരിക്കുന്ന ഇന്നിന്റെ സിനിമയാണ് " ട്രാൻസ് " .


Rating : 4 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.