ഗോപിക രമേഷ് " വാങ്ക് "ൽ ഷെമിനയായി മലയാള സിനിമയിൽ സജീവമാകുന്നു.


തണ്ണീർ മത്തൻ ദിനങ്ങളിൽ " സ്റ്റെഫി " എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഗോപിക രമേഷ് . ഓഡിഷൻ വഴിയാണ് തണ്ണീർമത്തൻ ദിനങ്ങളിൽ അവസരം ലഭിച്ചത്. 

വി.കെ.പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന " വാങ്ക് " എന്ന ചിത്രത്തിലൂടെ ഗോപിക രമേഷ് മലയാള സിനിമയിൽ വീണ്ടും സജീവമാകുന്നു. " വാങ്ക് "ൽ ഷെമിനയായി  ഗോപിക വേഷമിടുന്നു.

കൊല്ലം ഐ. എഫ്. ടി. കെ യിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയാണ് ഗോപിക രമേഷ്.  രമേഷ് കുമാർ പിതാവും ,ശ്രീജാ രമേഷ് മാതാവുമാണ്. ഗൗതം രമേഷ് സഹോദരനുമാണ് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.