ഫഹദ് ഫാസിലിന്റെ " ട്രാൻസ് " നാളെ ( ഫെബ്രുവരി 20 വ്യാഴം ) തീയേറ്ററുകളിൽ എത്തും.


അൻവർ റഷീദ് നിർമ്മാണവും , സംവിധാനവും നിർവ്വഹിക്കുന്ന ഫഹദ് ഫാസിൽ ചിത്രം " ട്രാൻസ് "  ഫെബ്രുവരി 20 ന്  തീയേറ്ററുകളിൽ എത്തും. 

ഒരു വ്യക്തിയുടെ ജീവിതത്തിലെ അഞ്ച് വേഷങ്ങളാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത് .

നസ്രിയ നസീം , ഗൗതം മോനോൻ , സൗബിൻ  സാഹിർ , അർജുൻ അശോകൻ , ബൈജു സന്തോഷ്  , വിനായകൻ , ശ്യാം കൃഷ്ണൻ , ശ്രീനാഥ് ഭാസി , നവീൻ കുഞ്ഞുമോൻ , അശ്വതി മേനോൻ ,അഷീഖ് അബു , ദിലീഷ് പോത്തൻ , ധർമ്മജൻ ബോൾഗാട്ടി , വിനീത് വിശ്വൻ ,    അമൽഡ ലിസ്  ,ശ്രീന്ദ തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  .പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണിത് .

കഥ , തിരക്കഥ  , സംഭാഷണം വിൻസെന്റ് വടക്കനും , സംഗീതം ജാക്സൺ വിജയനും  , ഛായാഗ്രഹണം അമൽ നീരദും , എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവ്വഹിക്കുന്നു . അൻവർ റഷീദ് എന്റെർടെയ്ൻമെന്റ് കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം നിർവ്വഹിക്കുന്നത് .സൗബിൻ സാഹിർ പാടിയ " എന്നാലും മത്തായിച്ചാ" എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു. സുഷിൻ ശ്യാമും, ജാക്സൺ വിജയനും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. 

ആംസ്റ്റർഡാം ,കന്യാകുമാരി ,മുംബൈ ,കൊച്ചി എന്നിവടങ്ങളിലായിരുന്നു  ഷൂട്ടിംഗ്  .ബാംഗ്ലൂർ ഡേയ്സ് എന്നാ മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ,നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.